വേണ്ടിവന്നാല്‍ ഈച്ചകള്‍ കുപ്പിയുടെ അടപ്പും തുറക്കും: കൗതുകക്കാഴ്ച

May 28, 2021
Bees opens bottle's cap viral video

സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമാണ് ഇക്കാലത്ത്. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. ജനശ്രദ്ധ ആകര്‍ഷിക്കുന്ന ഇത്തരം ദൃശ്യങ്ങളെ വൈറല്‍ക്കാഴ്ചകള്‍ എന്ന് നാം വിശേഷിക്കാറുമുണ്ട്. മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും പക്ഷികളും ഒക്കെ സമൂഹമാധ്യമങ്ങളിലെ വൈറല്‍ക്കാഴ്ചകളിലൂടെ വൈറലാകാറുണ്ട്.

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതും കൗതുകം നിറയ്ക്കുന്ന ഒരു അപൂര്‍വ കാഴ്ചയാണ്. രണ്ട് ഈച്ചകള്‍ ചേര്‍ന്ന് ഒരു കുപ്പിയുടെ അടപ്പ് തുറക്കുന്നതിന്റേതാണ് ഈ വിഡിയോ. ഇതിനോടകംതന്നെ നിരവധിപ്പേര്‍ ഈ വിഡിയോ കണ്ടുകഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഈ അപൂര്‍വ വിഡിയോ പങ്കുവയ്ക്കുന്നവരും ഏറെയാണ്.

Read more: ബ്രിട്ടനില്‍ പാവങ്ങളുടെ ഹീറോയായി മലയാളി യുവാവ്; ഇത് ‘നന്മപ്രഭു’

പരിശ്രമം ചെയ്യുകില്‍ എന്തിനേും നേടിയെടുക്കാം എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ വിഡിയോ. പത്ത് സെക്കന്റ് മാത്രമാണ് വിഡിയോയുടെ ദൈര്‍ഘ്യം. കുപ്പിയുടെ അടപ്പിന് ഇരുവശങ്ങളിലായി ഇരിക്കുന്ന ഈച്ചകള്‍ പരിശ്രമത്തിനൊടുവില്‍ അടപ്പ് തുറക്കുന്നത് വിഡിയോയില്‍ കാണാം. ബ്രസീലിലെ സാവോ പോളോയില്‍ നിന്നുമാണ് ഈ അപൂര്‍വ കാഴ്ച ക്യാമറയില്‍ പതിഞ്ഞത്.

Story highlights: Bees opens bottle’s cap viral video