‘ബാറ്റ് പൊട്ടിയപ്പോള്‍ കൗതുകത്തിന് തുടങ്ങിയതാണ് സ്റ്റംപ് ഉപയോഗിച്ചുള്ള ബാറ്റിങ്: ദാ, ഇവിടെയുണ്ട് കായികലോകത്തെ വിസ്മയിപ്പിച്ച ആ ‘കുട്ടിക്രിക്കറ്റര്‍’

May 10, 2021
Behind the story of little boy batting with stump

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരു കുട്ടിക്രിക്കറ്ററുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. സ്റ്റംപ് ഉപയോഗിച്ചായിരുന്നു കുരുന്നിന്റെ ബാറ്റിങ്. അതും അതിഗംഭീരമായി. നിമിഷ നേരങ്ങള്‍ക്കൊണ്ടാണ് ഈ മിടുക്കന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതും.

വിഘ്‌നജ് എന്നാണ് ഈ മിടുക്കന്റെ പേര്. തൃശ്ശൂര്‍ സ്വദേശികളായ പ്രജിത്തിന്റേയും വിദ്യയുടേയും മകനാണ് ഈ ഒന്‍പതു വയസ്സുകാരന്‍. അന്തര്‍ദേശീയ തലത്തില്‍ തന്നെ വിഘ്‌നജിന്റെ ബാറ്റിങ് ശ്രദ്ധ നേടി. മുന്നിലേക്ക് വരുന്ന പന്തിനെ കൈയിലുള്ള സ്റ്റംപ് ഉപയോഗിച്ച് ഗംഭീര ഷോട്ടുകളാക്കി മാറ്റുന്ന ഈ മിടുക്കന്റെ വിഡിയോ ആരേയും അദ്ഭുതപ്പെടുത്തും.

Read more: ഐസ്‌ക്രീം സ്റ്റിക്കുകള്‍ക്കൊണ്ട് ടവറുണ്ടാക്കി റെക്കോര്‍ഡ് സ്വന്തമാക്കിയ മിടുക്കന്‍

വിഡിയോ വൈറലായതോടെ നിരവധിപ്പേരാണ് വിഘ്‌നജിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നതും. രാജസ്ഥാന്‍ റോയല്‍സ് മാനേജരും ആശംസകളറിയിച്ചിരുന്നു. കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്ത് വിഘ്‌നജിന്റെ ബാറ്റ് ഒടിഞ്ഞു. കടകള്‍ തുറക്കാത്തതിനാല്‍ സ്റ്റംപ് ഉപയോഗിച്ച് ബാറ്റ് ചെയ്യട്ടെ എന്ന് അച്ഛനോട് ചോദിച്ചു. ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് അച്ഛന്‍ സമ്മതിച്ചു. അങ്ങനെ ഒരു കൗതുകത്തിനാണ് സ്റ്റംപ് ഉപയോഗിച്ച് ബാറ്റ് ചെയ്യാന്‍ തുടങ്ങിയതെന്ന് വിഘ്‌നജ് പറയുന്നു.

Story highlights: Behind the story of little boy batting with stump