പ്ലാസ്റ്റിക്കിൽ കുരുങ്ങി ജീവൻ നഷ്ടമാകുന്ന പ്ലാറ്റിപസുകൾ; അറിയാം ഭൂമിയിലെ ഏറ്റവും വ്യത്യസ്തമായ ജീവിയെക്കുറിച്ച്…

May 6, 2021

ഭൂമിയിൽ എണ്ണിയാൽ തീരാത്ത അത്രയും ജീവജാലങ്ങളുണ്ട്. ഇതിൽ പലതിനെക്കുറിച്ചും നമ്മളിൽ പലർക്കും ഇപ്പോഴും അറിവില്ല. അത്തരത്തിൽ ഒരു ജീവിയാണ് ഭൂമിയിലെതന്നെ ഏറ്റവും വ്യത്യസ്തമായ ജീവി എന്നറിയപ്പെടുന്ന പ്ലാറ്റിപസുകൾ. ഓസ്‌ട്രേലിയയിലെ ടാസ്മാനിയൻ മേഖലയിലാണ് പ്ലാറ്റിപസുകൾ കാണപ്പെടുന്നത്.

നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ് പ്ലാറ്റിപസുകൾ. കാഴ്ചയിൽ താറാവിനെ പോലെതോന്നുന്ന ഇവ ലോകത്തിലെ തന്നെ മുട്ടയിടുന്ന അപൂർവം ചില സസ്തനികളിൽ ഒന്നാണ്. മുട്ടയിട്ട് കുട്ടികളെ വിരിയിക്കുന്ന ഇവ പാൽ നൽകിയാണ് ഇവയെ വളർത്തുന്നത്. മുട്ടിയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ച് പാൽ നൽകി വളർത്തുന്ന ഏക സസ്തനിയും പ്ലാറ്റിപസുകൾ ആണ്.

അതേസമയം അധികം വലിപ്പമില്ലാത്ത ഇവയുടെ ശരീരം പരന്ന് നീളത്തിലുള്ളതാണ്. അൾട്രാവയലറ്റ് പ്രകാശത്തിൽ തിളങ്ങുന്നതാണ് ഇവയുടെ ശരീരം. എന്നാൽ വലിയ വംശനാശ ഭീഷണിയുടെ വക്കിലാണ് ഈ ജീവികളിപ്പോൾ. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവയുടെ ജീവന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവയുടെ ശരീരത്തിൽ സ്പർശിച്ചാൽ അത് വലിയ കുരുക്കായി മാറാനും ഇവയുടെ ജീവനുതന്നെ ഭീഷണിയാകാനും സാധ്യതയുണ്ട്. റബർബാൻറ് പോലും ഈ ജീവികൾക്ക് ഭീഷണിയായി മാറാറുണ്ട്.

Read also:കല്ലുകൾ ഭക്ഷണമാക്കുന്ന മനുഷ്യൻ; വിചിത്രമായ ശീലത്തിന് പിന്നിൽ ചെറുതല്ലാത്തൊരു കാരണവും…

കൂടുതലായും ഈ ജീവികളുടെ കഴുത്തിലോ, താടിയിലോ ആണ് ഇത്തരം മാലിന്യങ്ങൾ കുരുങ്ങാറുള്ളത്. ഇവയുടെ ശരീരപ്രകൃതി തന്നെയാണ് ഇതിന് കാരണവും. ഗവേഷകർ നടത്തിയ പഠന പ്രകാരം ഓരോ വർഷവും മെൽബൺ മേഖലയിൽ 1.2 ശതമാനം പ്ലാറ്റിപസുകൾ ഇത്തരത്തിൽ പ്ലാസ്റ്റിക് മാലിന്യം മൂലം മരണപ്പെടാറുണ്ട്.

Story Highlights: Earth’s Oddest Mammal Got to Be So Bizarre