ബുദ്ധിശക്തികൊണ്ട് അമ്പരപ്പിച്ച് മിടുമിടുക്കി വേദിയിലെത്തിയ ‘മാളൂട്ടി’; ക്യൂട്ട് വിഡിയോ

May 18, 2021
Flowers Midumidukk- siva perfomance

വ്യത്യസ്തമായ പരിപാടികളുമായെത്തി പ്രേക്ഷക ഹൃദയങ്ങളിൽ ഇഷ്ടം നേടിയതാണ് ഫ്ളവേഴ്സ് ചാനൽ. ഇപ്പോഴിതാ കുറഞ്ഞ കാലയളവുകൊണ്ടുതന്നെ കാഴ്ചക്കാരുടെ ഇഷ്ടപരിപാടികളിൽ ഒന്നായി മാറിക്കഴിഞ്ഞു മിടുമിടുക്കി. പാട്ടിനും നൃത്തത്തിനുമപ്പുറം വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പെൺകുരുന്നുകൾ മാറ്റുരയ്ക്കുന്ന വേദിയാണ് മിടുമിടുക്കി. ഓരോ തവണയും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന കൊച്ചുമിടുക്കികളാണ് മിടുമിടുക്കി വേദിയിൽ എത്താറുള്ളത്.

ഇപ്പോഴിതാ വേദിയിൽ വിസ്മയം വിരിയ്ക്കുകയാണ് സിവ എന്ന കൊച്ചുകുരുന്ന്… വാക്കുകൾ പോലും വ്യക്തമാകാത്ത പ്രായത്തിൽ ഇന്ത്യയുടെ പൊതുവിവരങ്ങളും രാജ്യതലസ്ഥാനങ്ങളുടെ പേരുകളും സസ്തനികളുടെ പേരുവിവരങ്ങളും വരെ മനപ്പാഠമാണ് ഈ കൊച്ചുമിടുക്കിയ്ക്ക്. ബുദ്ധിശക്തികൊണ്ടുമാത്രമല്ല നിഷ്കളങ്കമായ കൊച്ചുവാർത്തമാനങ്ങൾകൊണ്ടും വേദിയിലെ ജഡ്ജസിനെയും കാണികളെയും ഒരുപോലെ അമ്പരപ്പിച്ചു ഈ കുരുന്ന്. ഒപ്പം രൂപംകൊണ്ട് സിനിമാതാരം മാളൂട്ടിയുടെ ഓർമ്മകളും വേദിയിൽ സമ്മാനിക്കുന്നുണ്ട് ഈ കുഞ്ഞുവാവ.

Read also:അതിശയിപ്പിക്കുന്ന ദൃശ്യഭംഗിയിൽ കോമിക്; പെയിന്റിങ്ങുകളും പരവതാനികളും നിറഞ്ഞ് ലോകത്തിന്റെ നെറുകയിൽ ഒരു ഗ്രാമം

മൂന്നര വയസുകാരിയായ ഈ കൊച്ചുമിടുക്കി ഓർമ്മശക്തിയും ബുദ്ധിയും കൊണ്ട് ഇതിനോടകം നിരവധി റെക്കോർഡുകളും സ്വന്തമാക്കിയിട്ടുണ്ട്. ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സും രണ്ടു തവണ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സും കരസ്ഥമാക്കിയതാണ് സിവ.

Story highlights:Flowers Midumidukk- siva perfomance