നായാട്ട് പ്രേക്ഷകരിലേക്കെത്തുമ്പോൾ; കൈയടിനേടി സംവിധാന മികവ്, വീഡിയോ

May 12, 2021
nayattu

മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ് നായാട്ട്. ദുൽഖർ സൽമാൻ നായകനായ ചാര്‍ലി’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ ചിത്രമാണ് നായാട്ട്. കുഞ്ചാക്കോ ബോബൻ ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ മുഖ്യകഥാപാത്രങ്ങളായ ചിത്രം കേരളത്തിൽ അടുത്തിടെ നടന്ന ചില സംഭവങ്ങളുടെ ഓർമകളിലേക്കാണ് കാഴ്ചക്കാരെ കൂട്ടികൊണ്ടുപോകുന്നത്. ഒരു പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിലാണ് ചിത്രം, മൂന്നു പൊലീസ് ഉദ്യോഗസ്ഥർ നേരിടുന്ന പ്രതിസന്ധികളും നിയമ നടപടികളും രക്ഷപ്പെടലുകളുമെല്ലാം തികച്ചും മനോഹരമായ രീതിയിൽ ആവിഷ്കരിച്ചിരിക്കുന്ന ചിത്രമാണ് നായാട്ട്.

പോസ്റ്റർ പുറത്തിറങ്ങിയതുമുതൽ പ്രേക്ഷകർ നെഞ്ചിലേറ്റിയതാണ് ചിത്രത്തെ, ചിത്രത്തിന്റേതായി പുറത്തുവന്ന ഗാനങ്ങൾക്കും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. തിയേറ്ററുകളിൽ ഏപ്രിൽ എട്ടിന് റിലീസ് ചെയ്ത ചിത്രം നെറ്റ്ഫ്ലിക്സിലൂടെയും പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ഇടംനേടിയ ചിത്രം കൂടിയാണ് നായാട്ട്.

Read also:അതിജീവനത്തിന്റെ കാലത്ത് ആദരവോടെ ഓർക്കാം മാലാഖമാരെ; ഇന്ന് നഴ്‌സുമാരുടെ ദിനം

ഇപ്പോഴിതാ ഏറെ ശ്രദ്ധേയമാകുകയാണ് ചിത്രത്തിന്റേതായി പുറത്തുവന്ന ഒരു വിഡിയോ. ആദ്യ കാഴ്ചയിൽ പ്രേക്ഷകർ ശ്രദ്ധിക്കാതെ പോകുന്ന ചില ബ്രില്യൻസുകളെ ചൂണ്ടിക്കാണിക്കുന്നതാണ് ഈ വിഡിയോ. സംവിധായകന്റെ പ്രയത്നവും പെർഫെക്ഷനും തുറന്ന് കാണിക്കുക കൂടിയാണ് ഈ വിഡിയോ.

അതേസമയം ഷാഹി കബീറാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയിന്‍ പിക്‌ചേഴ്‌സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights:Nayattu Movie Hidden Details