ഈ വീട് സഞ്ചരിച്ചത് 72000 കിലോമീറ്റര്‍ ദൂരം

May 10, 2021
Moving house in America travelled 72K kilometers

തലവാചകം വായിച്ച് നെറ്റി ചുളിക്കേണ്ട, സംഗതി സത്യമാണ്. ലോകത്തില്‍ തന്നെ ഏറ്റവുമധികം ദൂരം സഞ്ചരിച്ച ഒരു വീടിന്റെ വിശേഷങ്ങളാണ് കൗതുകം നിറയ്ക്കുന്നത്. അലക്‌സിസ്- ക്രിസ്റ്റിയന്‍ ദമ്പതികളുടേതാണ് സഞ്ചരിക്കുന്ന ഈ വീട്. അമേരിക്ക കേന്ദ്രമാക്കിയാണ് വീടിന്റെ സഞ്ചാരം.

യാത്രാപ്രിയരായ ദമ്പതികളാണ് തങ്ങളുടെ യാത്രക്കിടയില്‍ സുഖമായി ഉറങ്ങാനും വിശ്രമിക്കാനും എല്ലാം വേണ്ടി ഇത്തരത്തില്‍ സഞ്ചരിക്കുന്ന വീട് ഒരുക്കിയത്. ഇവരുടെ യാത്രയില്‍ എപ്പോഴും കൂടെ വീടുമുണ്ട്. അമേരിക്കയിലെ 36 സംസ്ഥാനങ്ങളും കനേഡിയയിലെ ഒരു പ്രൊവിന്‍സുമെല്ലാം ഈ വീടിനൊപ്പം ദമ്പതികള്‍ ഇതിനോടകം സഞ്ചരിച്ച് തീര്‍ത്തിട്ടുണ്ട്. ഒരു വാനിനോട് ചേര്‍ന്നാണ് വീട് സജ്ജീകരിച്ചിരിക്കുന്നത്.

Read more: ദേഹം നിറയെ മുള്ളുകള്‍, മുള്ളന്‍ പന്നിയല്ല ഇതാണ് എക്കിഡ്‌ന- ജന്തുലോകത്തെ കൗതുകക്കാഴ്ച

ലാളിത്യത്തെ ഇഷ്ടപ്പെടുന്ന അലക്‌സിസ്- ക്രിസ്റ്റിയന്‍ ദമ്പതികള്‍ ചെറിയ മുതല്‍മുടക്കിലാണ് സഞ്ചരിക്കുന്ന ഈ വിട് നിര്‍മിച്ചരിക്കുന്നതും. സഞ്ചരിക്കുന്ന വീടാണെങ്കിലും ഒരു വീട്ടിലെ എല്ലാ സൗകര്യങ്ങളും ഈ വീട്ടിലുമുണ്ട്. 130 ചതുരശ്ര അടിയാണ് വീടിന്റെ വിസ്തീര്‍ണം. ക്രിസ്റ്റ്യനാണ് വീട് രൂപകല്‍പന ചെയ്തതും.

ഏകദേശം ഒന്‍പത് മാസമെടുത്തു വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍. ലിവിങ് ഏരിയയും അടുക്കളയും കിടപ്പുമുറിയുമെല്ലാമുണ്ട് ഈ സഞ്ചരിക്കുന്ന വീട്ടില്‍. വീടിന്റെ മുന്‍ഭാഗത്തായി ഒരു സിറ്റൗട്ട് വരെയുണ്ട്. പ്രധാന കിടപ്പുമുറിക്ക് പുറമെ മകനുവേണ്ടി പ്രത്യേകമായി ചെറിയൊരു കിടപ്പുമുറിയും ഈ വീട്ടില്‍ സജ്ജമാക്കിയിരിക്കുന്നു.

Story highlights: Moving house in America travelled 72K kilometers