അമ്പരപ്പിക്കുന്ന രൂപഭംഗിയിൽ പ്രകൃതിയിൽ വിരിഞ്ഞ കൽത്തൂണുകൾ; പ്രതിഭാസത്തിന് പിന്നിൽ…

May 13, 2021
stone columns

പ്രകൃതി ഒരുക്കുന്ന പല പ്രതിഭാസങ്ങളെയും പലപ്പോഴും മനുഷ്യർ അത്ഭുതത്തോടെ നോക്കി നിൽക്കാറുണ്ട്. അത്തരത്തിൽ ഒരു കാഴ്ചയാണ് കാലിഫോർണിയയിലെ മോണോ കൗണ്ടിയിലെ ക്രൗളി തടാകവും അതിനടുത്തായി കാണപ്പെടുന്ന കൽത്തൂണുകളും. ആദ്യകാഴ്ചയിൽ മനുഷ്യനിർമ്മിതമായി തോന്നപ്പെടുന്ന ഈ കല്ലുകൾ പക്ഷെ പ്രകൃതി ഒരുക്കിയ ഒരു അത്ഭുതക്കഴ്ചയാണ്.

നാലായിരം ഏക്കറോളം പരന്നുകിടക്കുന്ന കല്ലുകൊണ്ടുള്ള ഏകദേശം അയ്യായിരത്തിലധികം തൂണുകളാണ് ഇവിടെ കാണപ്പെടുന്നത്. ഓരോ തൂണുകൾക്കും ഇരുപത് മീറ്ററിലധികം നീളമുണ്ട്‌. ഓരോ തൂണുകൾക്കും വ്യത്യസ്തമായ നിറങ്ങളാണ് കാണപ്പെടുന്നത്. അതേസമയം ഈ തടാകത്തിനരികിലായി ഈ കൽത്തൂണുകൾ രൂപംകൊണ്ടത് എങ്ങനെയാണെന്ന തരത്തിൽ നിരവധി ചോദ്യങ്ങൾ ഉയർന്നുവന്നിരുന്നു. ഇതിനെക്കുറിച്ച് ഗവേഷകർ നടത്തിയ പഠനപ്രകാരം വർഷങ്ങൾക്ക് മുമ്പ് ഇവിടെ ഉണ്ടായിരുന്ന അഗ്നിപർവ്വത സ്ഫോടനത്തിന്റെ ഭാഗമായാണ് ഇവ രൂപപ്പെട്ടത് എന്നാണ് പറയപ്പെടുന്നത്.

Read also:‘ഡൈനമൈറ്റി’ന് പിന്നാലെ തരംഗമാകാൻ ‘ബട്ടറു’മായി ബിടിഎസ് ബിൽബോർഡ് മ്യൂസിക് അവാർഡ് വേദിയിലേക്ക്

അഗ്നിപർവ്വത സ്ഫോടത്തിന്റെ ഫലമായി ഉണ്ടായ ചാരത്തിലേക്ക് മഞ്ഞുരുകി വീണ്, അവിടെ നിറഞ്ഞ വെള്ളം നീരാവിയായി പുറത്തേക്ക് പോയപ്പോൾ അവയിൽ ചെറിയ സുഷിരങ്ങൾ ഉണ്ടായി. പിന്നീട് ഇത് ഉറച്ച് കൽത്തൂണുകളായി രൂപപ്പെട്ടു എന്നാണ് പഠനങ്ങൾ പറയുന്നത്.

അതേസമയം വിചിത്രമായ ഈ കൽത്തൂണുകൾ കാണുന്നതിനായി നിരവധി വിനോദസഞ്ചാരികളും ഇവിടേക്ക് എത്താറുണ്ട്. മനോഹരമായ കാഴ്ചകളാണ് ഇവിടെത്തുന്ന സഞ്ചാരികൾക്ക് പ്രകൃതി സമ്മാനിക്കുന്നത്.

Story Highlights: mystery behind stone columns california