മരുന്നിനൊപ്പം സംഗീതവും; രോഗിയ്ക്കരികിൽ ഇരുന്ന് പാട്ട് പാടി നഴ്സ്, ഹൃദ്യം ഈ വിഡിയോ

May 3, 2021
nurse singing

രോഗികൾക്ക് മരുന്നിനൊപ്പം സ്നേഹവും കാരുണ്യവും പകർന്ന് നൽകുന്നവരാണ് ആരോഗ്യപ്രവർത്തകർ. ഈ കൊറോണക്കാലത്ത് സ്വന്തം ആരോഗ്യം മറന്ന് അഹോരാത്രം പണിചെയ്യുന്ന നിരവധി ഡോക്ടർമാരും നഴ്‌സുമാരും നമുക്ക് ചുറ്റുമുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ അടക്കം ഏറെ ശ്രദ്ധനേടുകയാണ് മരുന്നിനൊപ്പം സംഗീതവും നൽകുന്ന ഒരു ആരോഗ്യപ്രവർത്തകയുടെ ദൃശ്യങ്ങൾ.

കാനഡയിലെ ഒട്ടാവയിലെ ഒരു ആശുപത്രിയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ഐസിയുവിൽ കിടക്കുന്ന രോഗികൾക്ക് അരികിൽ ഇരുന്ന് ഗിറ്റാർ വായിക്കുകയാണ് ഈ നഴ്സ്. ‘നിങ്ങൾ ഒറ്റയ്ക്കല്ല…’ എന്ന വരികൾ പാടികൊണ്ടാണ് നഴ്സ് ഗിറ്റാർ വായിക്കുന്നത്.

Read also:കൊവിഡിന് പ്രവേശനമില്ല; അതിർത്തിയിൽ വടിയുമായി കാവൽനിന്ന് സ്ത്രീകൾ, മാതൃകയായി ഒരു ഗ്രാമം

അതേസമയം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ വിഡിയോ ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്തുകഴിഞ്ഞു. നഴ്‌സിന്റെ പ്രവർത്തനങ്ങൾക്കും നന്മ നിറഞ്ഞ മനസിനും നിറഞ്ഞ അഭിനന്ദനങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story Highlights:Nurse singing for patients in icu goes viral