‘ടോം ക്രൂയിസിന്റെ മിഷന്‍ ഇംപോസിബിള്‍ 7-ല്‍ പ്രഭാസ് കഥാപാത്രമായെത്തുന്നു’; ആ പ്രചരണം തെറ്റ്

May 26, 2021
Prabhas to play an 'important role' in Tom Cruise's 'Mission Impossible 7' fake news

ടോം ക്രൂയിസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മിഷന്‍ ഇംപോസിബിള്‍ 7. ഹോളിവുഡ് ആക്ഷന്‍ ചിത്രത്തില്‍ പ്രഭാസും കഥാപാത്രമായെത്തുന്നു എന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. എന്നാല്‍ പ്രഭാസ് മിഷന്‍ ഇംപോസിബിള്‍ 7-ല്‍ ഇല്ല.

ക്രിസ്റ്റഫര്‍ മക്വാറി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകന്‍ ഒരു അഭിമുഖത്തില്‍ പ്രഭാസും മിഷന്‍ ഇംപോസിബിള്‍ 7-ല്‍ കഥാപാത്രമായെത്തുന്നുണ്ടെന്ന് വ്യക്തമാക്കി എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ സംവിധായകന്‍ തന്നെ ഈ പ്രചരണം തെറ്റാണെന്ന് വിശദമാക്കിയിട്ടുണ്ട്.

‘വാറുണ്ണി ആ പഴയ വാറുണ്ണിയല്ല’; എങ്ങനെ ചിരിക്കാതിരിക്കും ഈ പ്രകടനത്തിന് മുന്‍പില്‍

ചിത്രത്തിന്റെ സഹനിര്‍മാതാക്കളില്‍ ഒരാളുകൂടിയാണ് ടോം ക്രൂയിസ്. മിഷന്‍ ഇംപോസിബിള്‍ റോഗ് നേഷന്‍, മിഷന്‍ ഇംപോസിബിള്‍ ഫാളൗട്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ക്രിസ്റ്റഫര്‍ മക്വാറി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മിഷന്‍ ഇംപോസിബിള്‍ 7. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണ വിഡിയോയും അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.

Story highlights: Prabhas to play an ‘important role’ in Tom Cruise’s ‘Mission Impossible 7’ fake news