റിലീസിനൊരുങ്ങി ദി ഫാമിലിമാൻ സീസൺ 2

May 12, 2021

ഏറെ ജനപ്രീതി നേടിയ വെബ് സീരീസാണ് ‘ദി ഫാമിലി മാൻ’. ദേശീയ രഹസ്യാന്വേഷണ ഏജൻസിയിൽ ജോലി ചെയ്യുന്ന ശ്രീകാന്ത് തിവാരിയ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന സീരീസാണ് ദി ഫാമിലി മാൻ. രാജ് കൃഷ്ണ സംവിധാനം നിർവ്വഹിച്ചിരിക്കുന്ന വെബ് ത്രില്ലറിൽ മനോജ് വാജ്‌പേയി, പ്രിയാമണി, കിഷോർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2019 സെപ്തംബറിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

മനോജ് ബാജ്‌പേയി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗത്ത് മലയാളി താരം നീരജ് മാധവ് അഭിനയിച്ചിരുന്നു. ഇപ്പോഴിതാ രണ്ടാം സീസണിൽ മുഖ്യകഥാപത്രമായി തെന്നിന്ത്യൻ സൂപ്പർതാരം സമാന്തയും വേഷമിടുന്നുണ്ട്. ശ്രീകാന്ത് തിവാരിയുടെ ഭാര്യ സുചിത്ര എന്ന കഥാപാത്രമായി വേഷമിടുന്നത് പ്രിയാമണിയാണ്.

Read also:അനുകരിക്കരുത്; ഇത് സൂപ്പർ ഫ്ലെക്സിബിൾ ലേഡി സ്റ്റെഫാനി, വിഡിയോ

നിരവധി സസ്പെൻസുകൾ ഒളിപ്പിച്ചാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം പത്ത് എപ്പിസോഡുകളിലായാണ് പുറത്തിറങ്ങിയത്. ഇംഗ്ലീഷിലും ഹിന്ദിയിലും പുറത്തിറങ്ങുന്നുണ്ട് ഈ വെബ് സീരീസ്.

Story highlights:the-family-man-season-2-set-to-be-released-on-june