റുബിക്‌സ് ക്യൂബിൽ മോഹൻലാലും മമ്മൂട്ടിയും സച്ചിനും ഉൾപ്പെടെ നിരവധി താരങ്ങൾ; സംഭവമാണ് അദ്വൈത്

June 13, 2021

റുബിക്‌സ് ക്യൂബിൽ പസിൽസ് പരിഹരിക്കുക സാധാരണക്കാരെ സംബന്ധിച്ച് വളരെ പ്രയാസമേറിയ കാര്യമാണ്.. എന്നാൽ ഇത് അനായാസം പരിഹരിക്കുന്ന നിരവധി കൊച്ചുമിടുക്കന്മാരെ സമൂഹമാധ്യമങ്ങൾ ഇതിനോടകം പരിചയപ്പെടുത്തിയതാണ്. പക്ഷെ റുബിക്‌സ് ക്യൂബിൽ ഛായാചിത്രങ്ങൾ ഒരുക്കുന്ന ഒരു കൊച്ചുമിടുക്കനെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ പരിചയപ്പെടുത്തുന്നത്. അദ്വൈത് മനാഴി എന്ന പതിനാലുകാരനാണ് റുബിക്‌സ് ക്യൂബുകൾ ഉപയോഗിച്ച് സിനിമ താരങ്ങളുടെയടക്കം മനോഹരമായ ഛായാചിത്രങ്ങൾ ഒരുക്കുന്നത്.

കൊച്ചി സ്വദേശിയാണ് പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ അദ്വൈത്. റുബിക്‌സ് ക്യൂബുകൾ ഉപയോഗിച്ച് ഇതിനോടകം 50 ലധികം താരങ്ങളുടെ ഛായാചിത്രങ്ങൾ അദ്വൈത് ഒരുക്കിക്കഴിഞ്ഞു. മോഹൻലാൽ, മമ്മൂട്ടി, മഞ്ജു വാര്യർ, സംയുക്ത വർമ്മ, പൃഥ്വിരാജ്, രജനീകാന്ത്, ഷാരൂഖ് ഖാൻ, കെ എസ് ചിത്ര, സച്ചിൻ തെണ്ടുൽക്കർ, വീരാട് കോലി, ലയണൽ മെസ്സി, ബറാക് ഒബാമ, രാഹുൽ ഗാന്ധി തുടങ്ങി നിരവധി പ്രമുഖരെയാണ് റുബിക്‌സ് ക്യൂബിലൂടെ അദ്വൈത് സൃഷ്ടിച്ചത്.

Read also:അതിശയിപ്പിച്ച് ആധവ്; ഹൂലാഹൂപ്പിങ് നടത്തി റെക്കോർഡിലേക്ക് ഓടിക്കയറിയ കൊച്ചുമിടുക്കൻ

അതേസമയം റുബിക്‌സ് ക്യൂബിലൂടെ അത്ഭുതങ്ങൾ വിരിയിക്കുന്ന ഈ കൊച്ചുമിടുക്കനെത്തേടി രണ്ട് ലോക റെക്കോർഡുകളും നിരവധി പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്. യുആർഎഫ് ഏഷ്യൻ റെക്കോർഡ്, അറേബ്യൻ ലോക റെക്കോർഡ് എന്നിവയാണ് അദ്വൈത് കരസ്ഥമാക്കിയ ലോക റെക്കോർഡുകൾ..

Story highlights: boy creates rubiks cube portraits sets world records