രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 74 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കില്‍

June 19, 2021
new Covid cases

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടം നാം തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുകയാണ് വിവിധ സംസ്ഥാനങ്ങളില്‍. വൈറസ് ബാധ പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ലെങ്കിലും കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് നേരിയ ആശ്വാസം പകരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,753 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരേക്കാള്‍ അധികമാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം. ഇന്നലെ മാത്രം 97,743 പേരാണ് രാജ്യത്ത് കൊവിഡില്‍ നിന്നും മുക്തി നേടിയത്.

Read more: വായനയെ പ്രോത്സാഹിപ്പിക്കുന്ന പെണ്‍കരുത്ത്; ഇത് ‘സിസ്റ്റര്‍ ലൈബ്രറി’യുടെ കഥ

നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 7,60,019 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 74 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ സജീവ കേസുകളാണ് ഇത്. 96.16 ശതമാനമാണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1647 പേരാണ് കൊവിഡ് രോഗം മൂലം മരണപ്പെട്ടത്. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് ജീവന്‍ കവര്‍ന്നവരുടെ എണ്ണം 3,85,137 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയം ആണ് ഈ കണക്കുകള്‍ എല്ലാം പുറത്തുവിട്ടത്.

Story highlights: India reports 60,753 new Covid cases