ടൊവിനോയുടെ അപ്പൂസ്, മീനുക്കുട്ടിയുടെ അമ്പാടി; സ്റ്റാറാണ് ആരിഷ്

June 16, 2021
Meenakshi

ഓണലൈൻ പ്ലാറ്റ്ഫോമുകളിലൂടെ അടുത്തിടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രമാണ് കള. രോഹിത് വി എസ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ മലയാളികൾക്ക് ലഭിച്ച ബാലതാരമാണ് അമ്പാടി എന്ന ആരിഷ്. ചിത്രത്തിൽ ടൊവിനോ തോമസിന്റെ മകനായാണ് ആരിഷ് വേഷമിട്ടത്. ഈ കൊച്ചുമിടുക്കനെ മലയാളികൾക്ക് അത്ര പരിചിതമല്ലെങ്കിലും മലയാളികൾക്ക് ഏറെ സുപരിചിതയായ ഒരു ചേച്ചിയുണ്ട് ഈ കൊച്ചുമിടുക്കന്..

മനോഹരമായ ചിരിയും നിഷ്കളങ്കമായ വർത്തമാനങ്ങളുംകൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ചലച്ചിത്രതാരം മീനാക്ഷിയുടെ അനിയനാണ് ആരിഷ്. അച്ഛനും അമ്മയും രണ്ട് അനിയന്മാരും ഉൾപ്പെടുന്നതാണ് മീനാക്ഷിയുടെ കുടുംബം. മീനാക്ഷിയ്ക് പുറമെ അനിയൻ അമ്പാടിയും ഇപ്പോൾ അഭിനയത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ്…

Read also;രാജ്യത്ത് 24 മണിക്കൂറിനിടെ 62,224 കൊവിഡ് കേസുകൾ; 1.07 ലക്ഷം പേർക്ക് രോഗമുക്തി

അതേസമയം 2014 ൽ പുറത്തിറങ്ങിയ ‘വൺ ബൈ റ്റു’ എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി അഭിനയലോകത്തേക്ക് ചുവടുവയ്ക്കുന്നത്. മോഹൻലാലിനൊപ്പം അഭിനയിച്ച ഒപ്പം എന്ന ചിത്രത്തിലെ മീനാക്ഷിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ…’ എന്ന ഗാനരംഗവും ഏറെ കൈയടിനേടിയതാണ്. പാട്ടും നൃത്തവും സിനിമാവിശേഷങ്ങളുമൊക്കെയായി പ്രേക്ഷകരോട് ചേർന്ന് നിൽക്കുന്ന മീനുക്കുട്ടി, അടുത്തിടെ അഭിനയിച്ച ഹ്രസ്വ ചിത്രവും സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ അവതാരകയായി മലയാളികളുടെ ഹൃദയങ്ങളിൽ ചേക്കേറിയ ഈ കൊച്ചുമിടുക്കിയ്ക്ക് ആരാധകരും ഏറെയാണ്.

Story highlights: Meenakshi brother Aarish