സിമ്പുവിനൊപ്പം നൃത്തച്ചുവടുകളുമായി കല്യാണി പ്രിയദര്‍ശന്‍: മനോഹരം ഈ ഗാനം

June 22, 2021
Meherezylaa Lyric Video from Maanaadu movie

ചില പാട്ടുകളുണ്ട്, വളരെ വേഗത്തില്‍ ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കാറുണ്ട് അവ. ഭാഷയുടേയും ദേശത്തിന്റേയുമെല്ലാം അതിരുകള്‍ ഭേദിച്ച് അവ പാട്ടുപ്രേമികളുടെ മനസ്സ് കീഴടക്കുന്നു. ശ്രദ്ധ നേടുന്നതും മനോഹരമായ ഒരു ഗാനമാണ്. മാനാട് എന്ന ചിത്രത്തിലേതാണ് ഈ ഗാനം.

സിമ്പു കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മാനാട്. കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഇരുവരും ഒരുമിച്ചെത്തുന്ന ഒരു ഗാനത്തിന്റെ ലിറക്കല്‍ വിഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

Read more: ‘നീ ഹിമമഴയായ് വരൂ…’; അതിശയിപ്പിച്ച് പുല്ലാങ്കുഴലിന്റെ പാട്ടുകാരന്‍: വിഡിയോ

മെഹര്‍സില… എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് യുവാന്‍ ശങ്കര്‍ രാജയും റിസ്വാനും രാജഭാവതരിനിയും ചേര്‍ന്നാണ്. യുവാന്‍ ശങ്കര്‍ രാജയാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. മദന്‍ കര്‍ക്കിയുടേതാണ് വരികള്‍.

വെങ്കട് പ്രഭു സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മാനാട്. എസ് ജെ സൂര്യയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. എസ് എ ചന്ദ്രശേഖര്‍, പ്രേംജി അമരന്‍, രവികാന്ത് തുടങ്ങിയ താരങ്ങളും അണിനിരക്കുന്ന മാനാട് മലയാളത്തിലും പ്രേക്ഷകരിലേക്കെത്തും.

Story highlights: Meherezylaa Lyric Video from Maanaadu movie