മലയാളികള്‍ ഹൃദയത്തിലേറ്റുന്ന പ്രണയഗാനവുമായി വൈഗയും ശ്രീനാഥും

June 22, 2021
Sreenadh and Vaikalakshmi duet in Flowers Top Singer

‘കരിമിഴിക്കുരുവിയെ കണ്ടീലാ നിന്‍
ചിരിമണി ചിലമ്പൊലി കേട്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ…’; ഈ പാട്ട് ഒരുതവണയെങ്കിലും കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. മലയാളികളുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കിയതാണ് ഈ ഗാനം. മനോഹരമായി ഈ ഗാനം ആലപിച്ച് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ 2 വേദിയും സംഗീത സാന്ദ്രമാക്കി ശ്രീനാഥും വൈഗലക്ഷ്മിയും ചേര്‍ന്ന്.

ദിലീപും കാവ്യ മാധവനും പ്രധാന കഥാപാത്രങ്ങളായെത്തിയ മീശമാധവന്‍ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വിദ്യാസാഗര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് ഗാനത്തിലെ വരികള്‍. സുജാത മോഹനും ദേവാനന്ദും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Read more: ഇങ്ങനെയൊരു ഡാന്‍സ് പ്രകടനം കണ്ടാല്‍ എങ്ങനെ ചിരിക്കാതിരിക്കും: വിഡിയോ

അതേസമയം ആര്‍ദ്രമായ ആലാപനംകൊണ്ട് ലോകമലയാളികള്‍ക്കായി സംഗീത വിരുന്നൊരുക്കുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. ആദ്യ സീസണിന് പിന്നാലെ പ്രേക്ഷകരിലേക്കെത്തിയ ടോപ് സിംഗര്‍ 2-ഉം പ്രേക്ഷക സ്വീകാര്യ സ്വന്തമാക്കി. നിഷ്‌കളങ്കത നിറഞ്ഞ കൊച്ചുവര്‍ത്തമാനങ്ങള്‍ക്കൊണ്ടും അതിഗംഭീരമായ ആലാപനംകൊണ്ടും അതിശയിപ്പിക്കുകയാണ് ടോപ് സിംഗറിലെ കുരുന്ന് ഗായകര്‍.

Story highlights: Sreenadh and Vaikalakshmi duet in Flowers Top Singer