വിധികര്‍ത്താക്കളുടെ മേക്കോവറില്‍ കുട്ടിപ്പാട്ടുകാര്‍: ചിരിക്കാതിരിക്കാന്‍ ആവില്ല ഈ അനുകരണം കണ്ടാല്‍

June 18, 2021
Top Singers imitating judges viral video

ലോകമലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. ആദ്യ സീസണിന് പിന്നാലെ പ്രേക്ഷകരിലേക്കെത്തിയ ടോപ് സംഗിര്‍ 2-ഉം മികച്ച സ്വീകാര്യത നേടുകയാണ്. ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കുകയാണ് ഓരോ എപ്പിസോഡുകളും.

അതിഗംഭീരമായ ആലാപനംകൊണ്ട് അതിശയിപ്പിക്കുന്ന കുട്ടിത്താരങ്ങള്‍ ഒരുക്കിയ കോമഡി സ്‌കിറ്റും ഗംഭീരമാണ്. ടോപ് സിംഗര്‍ വേദിയെ രസകരമായ രീതിയില്‍ പുനഃരാവിഷ്‌കരിക്കുകയായിരുന്നു കുട്ടിത്താരങ്ങള്‍. ടോപ് സിംഗറിലെ അവതാരക മീനാക്ഷിയേയും വിധികര്‍ത്താക്കളേയും രസകരമായ രീതിയില്‍ കുരുന്നുകള്‍ അനുകരിച്ചു.

Read more: ‘എൻജോയ് എൻജാമി’യ്ക്ക് ക്യൂട്ട് ചുവടുകളുമായി മേഘ്‌ന- വിഡിയോ

എം ശ്രീ ശ്രീകുമാര്‍, ദീപക് ദേവ്, മധു ബാലകൃഷ്ണന്‍, ആശ ശരത്ത് എന്നിവരേയും അതിഗംഭീരമായാണ് ടോപ് സിംഗേഴ്‌സ് അനുകരിച്ചത്. വസ്ത്രധാരണത്തിലും മാനറിസങ്ങളിലുമെല്ലാം വിധികര്‍ത്താക്കളുടെ തനിപ്പകര്‍പ്പ് ഒരുക്കി കുരുന്ന് ഗായക പ്രതിഭകള്‍.

Story highlights: Top Singers imitating judges viral video