ഭാവാര്‍ദ്രമായി ചുവടുകള്‍ വെച്ച് ആശ ശരത്; മനോഹരം ഈ നൃത്തം

July 19, 2021
Actress Asha Sharath dance performance in Flowers Top Singer

അഭിനയ മികവിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് ആശാ ശരത്ത്. അഭിനയത്തിനൊപ്പം തന്നെ താരത്തിന്റെ മനോഹരമായ നടനവൈഭവവും ശ്രദ്ധേയമാണ്. ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ വേദിയില്‍ അതിഥിയായെത്തിയപ്പോഴും ഗംഭീരമായ നൃത്തപ്രകടനമാണ് ആശ ശരത് കാഴ്ചവെച്ചത്. ഭാവാര്‍ദ്രമായി ചുവടുകള്‍ വയ്ക്കുന്ന താരത്തിന്റെ വിഡിയോ സൈബര്‍ ഇടങ്ങളിലും മികച്ച സ്വീകാര്യത നേടി.

ലോകമലയാളികള്‍ക്കായി മനോഹരമായ പാട്ട് വിരുന്നൊരുക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ടോപ് സിംഗര്‍. ആദ്യ സീസണിന് പിന്നാലെ പ്രേക്ഷകരിലേക്കെത്തിയ ടോപ് സിംഗര്‍ 2 ഉം മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ്. ഗായക രംഗത്തേയും ചലച്ചിത്ര രംഗത്തേയും നിരവധിപ്പേര്‍ ടോപ് സിംഗറില്‍ അതിഥികളായെത്താറുമുണ്ട്. ആശ ശരത് അതിഥിയായെത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് പാട്ട് വിസ്മയത്തോടൊപ്പം ലഭിച്ചത് മനോഹരമായ ഒരു നൃത്ത വിരുന്നുകൂടിയാണ്.

Read more: നാലാംക്ലാസ്സുകാരി ഹിദ മാസങ്ങള്‍ക്ക് മുന്‍പ് പാടി; മാലിക്കിലെ ആ ഹിറ്റ് ഗാനത്തിന്റെ കഥയിങ്ങനെ

നൃത്ത വേദികളിലൂടെയാണ് ആശ ശരത്ത് ജനമനസ്സുകളില്‍ ഇടം നേടിയത്. പിന്നീട് സിനിമയിലെത്തിയപ്പോഴും നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നു. സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചു താരം. മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യം എന്ന ചിത്രത്തില്‍ ആശ ശരത്ത് അവതരിപ്പിച്ച ഐജിയുടെ കഥാപാത്രം കൂടുതല്‍ ജനസ്വീകാര്യത നേടിയിരുന്നു.

Story highlights: Actress Asha Sharath dance performance in Flowers Top Singer