ഉപകരണമല്ല അത് വായിക്കുന്നവനാണ് സംഗീതം സൃഷ്ടിക്കുന്നത്; പ്രണവുമൊത്തുള്ള ആദ്യ കൂടിക്കാഴ്ചയുടെ മനോഹരമായ ഓർമകൾ പങ്കുവെച്ച് അൽഫോൻസ് പുത്രൻ…

July 13, 2021

മലയാളികളുടെ ഇഷ്ടതാരം പ്രണവ് മോഹൻലാലിനെക്കുറിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ പങ്കുവെച്ച വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. പ്രണവിന്റെ ജന്മദിനത്തോടനുബന്ധിച്ച് പങ്കുവെച്ച കുറിപ്പിലാണ് താരവുമൊത്തുള്ള ആദ്യ കൂടിക്കാഴ്ചയുടെ ഓർമകൾ അൽഫോൺസ് പുത്രൻ പങ്കുവെച്ചത്.

‘തന്റെ ഓഫീസിൽ തങ്ങൾ എല്ലാവരും മാറ്റിവെച്ച കമ്പി പൊട്ടിയ ഒരു ഗിറ്റാർ ഉണ്ടായിരുന്നു. ഒരിക്കൽ ഒരു സിനിമയുടെ കാര്യം ചർച്ച ചെയ്യുന്നതിനായി പ്രണവ് തന്റെ ഓഫിസിൽ എത്തി, തങ്ങൾ സംസാരിച്ചിരിക്കുന്നതിനിടയിൽ ആ കമ്പി പൊട്ടി ഉപേക്ഷിച്ച ഗിറ്റാർ എടുത്ത് പ്രണവ് അതിമനോഹാരമായി സംഗീതം പൊഴിച്ചു. അന്ന് ഞാൻ ഒരു പാഠം പഠിച്ചു. ഒരു കമ്പിയില്ലാത്ത ഗിറ്റാറിന് പോലും സംഗീതം സൃഷ്ടിക്കാൻ കഴിയും. ഉപകരണമല്ല അത് വായിക്കുന്നവനാണ് സംഗീതം സൃഷ്ടിക്കുന്നത് എന്നായിരുന്നു അതിൽ നിന്നും പഠിച്ച പാഠം.’ അൽഫോൺസ് പുത്രൻ കുറിച്ചു.

Read also; വായുവിലൂടെ ഉയർന്നുപൊങ്ങി മഞ്ജു വാര്യർ; ശ്രദ്ധനേടി ‘ചതുർമുഖം’ മേക്കിങ് വിഡിയോ

പ്രണവ് മുഖ്യകഥാപാത്രമാകുന്ന ഹൃദയം എന്ന ചിത്രത്തിന്റെ കാരക്ടർ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് അൽഫോൺസ് പുത്രൻ കുറിച്ചത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. ചിത്രത്തിൽ പ്രണവ് മോഹൻലാലിനൊപ്പം കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഒരു പ്രണയ ചിത്രമായ ഹൃദയം പതിനാലോളം ഗാനങ്ങളുണ്ടെന്ന പേരിലും ശ്രദ്ധേയമായിട്ടുണ്ട്. 

അതേസമയം തെന്നിന്ത്യ ഒട്ടാകെ തരംഗമായി മാറിയ പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ സംവിധായകനാണ് അൽഫോൺസ് പുത്രൻ. ‘പാട്ട്’ എന്ന ചിത്രമാണ് അൽഫോൺസ് പുത്രന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Story highlights: alphonse puthrens touching post about pranav