മീനാക്ഷിയ്‌ക്കൊപ്പം മനോഹരമായി പാടി അനു സിതാര: വിഡിയോ

July 13, 2021
Anu Sithara and Meenakshi singing in Flowers Top Singer

അഭിനയ മികവിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അനു സിതാര. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും അനു സിതാര പൂര്‍ണതയിലെത്തിക്കുന്നു. അഭിനയത്തില്‍ മാത്രമല്ല പാട്ടിലും പ്രതിഭ തെളിയിച്ചിട്ടുണ്ട് താരം. ഫ്‌ളവേ്‌സ് ടോപ് സിംഗറില്‍ അതിഥിയായെത്തിയപ്പോഴും മനോഹരമായ പാട്ടുവിസ്മയം ഒരുക്കി താരം.

ലോകമലയാളികള്‍ക്ക് പാട്ടു വിസ്മയങ്ങള്‍ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിഗംര്‍. ആദ്യ സീസണിന് പിന്നാലെ എത്തിയ ടോപ് സിംഗര്‍ 2-ഉം ആസ്വാകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി. അവതാരക മീനക്ഷിയുടെ കൈയും പിടിച്ചാണ് അനു സിതാര പാട്ട് പാടിയത്. തുമ്പി വാ തുമ്പകുടത്തില്‍ എന്ന മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ഗാനം ഇരുവരും ചേര്‍ന്ന് മനോഹരമായി ആലപിച്ചു.

Read more: ‘ഞാനൊരു കൗണ്ടർ അടിച്ചതല്ലേ..’- പക്രുവിനെ പറ്റിക്കാൻ നോക്കിയ മേഘ്‌ന

2013- ല്‍ പുറത്തിറങ്ങിയ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അനു സിതാരയുടെ ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചു. തുടര്‍ന്ന് ‘ഹാപ്പി വെഡ്ഡിംഗ്’, ‘ഫുക്രി’, ‘രാമന്റെ ഏദന്‍തോട്ടം’, ‘അച്ചായന്‍സ്’, ‘സര്‍വ്വോപരി പാലാക്കാരന്‍’, ‘ക്യാപ്റ്റന്‍’, ‘ഒരു കുപ്രസിദ്ധ പയ്യന്‍’, ‘നീയും ഞാനും’, ‘മാമാങ്കം’, ‘മണിയറയിലെ അശോകന്‍’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വ്യത്യസ്ത കഥാപാത്രങ്ങളായെത്തി. സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് അനു സിതാര.

Story highlights: Anu Sithara and Meenakshi singing in Flowers Top Singer