‘ഹൃദയവനിയിലെ ഗായികയോ…’ സ്റ്റാർ മാജിക് വേദിയിൽ സംഗീത കച്ചേരി ഒരുക്കി ബിനു അടിമാലി

July 19, 2021

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ആവേശം നിറയ്ക്കുന്ന ഗെയിമുകളുമൊക്കെയായി പ്രേക്ഷക പ്രീതി നേടിയതാണ് ഫ്ളവേഴ്‌സ്‌ സ്റ്റാർ മാജിക്. ഡാൻസും പാട്ടും സ്‌കിറ്റുകളുമൊക്കെയായി ഓരോ എപ്പിസോഡിലും വ്യത്യസ്ത പുലർത്തുന്ന സ്റ്റാർ മാജിക് വേദിയിൽ, സിനിമ സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളും അതിഥികളായി എത്താറുണ്ട്.

രസകരമായ തമാശകളുമായി സ്റ്റാർ മാജിക് വേദിയെ പൊട്ടിച്ചിരിപ്പിക്കുന്ന താരമാണ് ബിനു അടിമാലി. എന്നാൽ ഇത്തവണ സ്റ്റാർ മാജിക് വേദിയിൽ ആവേശം പകരുന്നത് ബിനു അടിമാലിയുടെ മനോഹരമായ പാട്ടാണ്. സ്റ്റാർ മാജിക്കിലെ താരങ്ങൾക്കും അതിഥിയായി എത്തിയ ശ്വേതാ മേനോനുമൊപ്പം ഇരുന്നുകൊണ്ടാണ് ബിനു അടിമാലിയുടെ ആലാപനം.

‘ഹൃദയവനിയിലെ ഗായികയോ..യവനകഥയിലെ നായികയോ..’ എന്ന ഗാനമാണ് ബിനു അടിമാലി ആലപിക്കുന്നത്. ‘കോട്ടയം കുഞ്ഞച്ചൻ’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ചുനക്കര രാമൻകുട്ടിയുടെ വരികൾക്ക് ശ്യാം സംഗീതം നൽകിയ ഗാനം ചിത്രത്തിൽ ആലപിക്കുന്നത് ഗാനഗന്ധർവൻ കെ ജെ യേശുദാസും സിന്ധുദേവിയും ചേർന്നാണ്.

Read also: കൗതുകം നിറച്ച് മാലിക്കിലെ കാസ്റ്റിംഗ്; ചിത്രത്തിൽ മൂസാക്കയുടെ ചെറുപ്പം അവതരിപ്പിച്ചത് സലിം കുമാറിന്റെ മകനോ…

ചിരിയുടെ സുന്ദര നിമിഷങ്ങൾ സമ്മാനിക്കുന്ന സ്റ്റാർ മാജിക് വേദിയെ മലയാള ടെലിവിഷൻ പ്രേക്ഷകർ ഇതിനോടകം നെഞ്ചേറ്റിയതാണ്. എന്തായാലും ഇത്തവണ തകർപ്പൻ കോമഡികൾക്കൊപ്പം സംഗീതത്തിന്റെ താളം കൂടി ചേർന്നപ്പോൾ സ്റ്റാർ മാജിക് വേദി കൂടുതൽ മനോഹരമായി.

Story Highlights: Binu Adimaly sings Hridayavaniyile