പ്രണയം പങ്കുവെച്ച് ദുർഗയും കൃഷ്ണ ശങ്കറും- കുടുക്കിലെ മനോഹര ഗാനമെത്തി

July 24, 2021

നടൻ കൃഷ്ണ ശങ്കർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കുടുക്ക് 2025’. ദുർഗ കൃഷ്ണയും സ്വാസികയും നായികമാരായി എത്തുന്ന ചിത്രത്തിലെ പ്രണയഗാനമെത്തി. സിദ് ശ്രീറാം ആലപിച്ച ഗാനമാണ് എത്തിയത്. കൃഷ്ണ ശങ്കറും ദുർഗയുമാണ് ഗാനരംഗത്തിലുള്ളത്.

 പതിവ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായ രൂപത്തിലാണ് കൃഷ്ണ ശങ്കർ പുതിയ ചിത്രത്തിൽ എത്തുന്നത്.‘അ​ള്ള് ​രാ​മേ​ന്ദ്ര​ന്’ ​ശേ​ഷം​ ​സംവി​ധായകൻ ബി​ല​ഹ​രി​ ഒരുക്കുന്ന ചിത്രം 2025-ലെ ​കഥയാണ് പറയുന്നത്. ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ദുർ​ഗ കൃഷ്ണ, സ്വാസിക തുടങ്ങിയവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Read More: എന്റെ അപ്പനെ തല്ലി തരിപ്പണമാക്കുന്ന പെങ്ങൾ- രസികൻ വിഡിയോയുമായി വിനയ് ഫോർട്ട്

കൊവിഡ് നിയന്ത്രണങ്ങളോടെ സ്വകാര്യ ഇടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. നവംബറിലാണ് ഷൂട്ടിംഗ് ആരംഭിച്ചത്.വളരെ പരിമിതമായ സാധ്യതകളിൽ നിന്നുകൊണ്ട് ഭാവിയെ കുറിച്ചുളള ചില ധാരണകൾ മുന്നോട്ട് വെയ്ക്കാനാണ് ചിത്രം ശ്രമിക്കുന്നതെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. എന്റർടെയ്നർ മൂഡിൽ തുടങ്ങി പിന്നീട് ഒരു മിസ്റ്ററി ആക്ഷൻ ത്രില്ലറിലേയ്ക്ക് പോകുന്ന ചിത്രമായിരിക്കും ‘കുടുക്ക് 2025’.

Story highlights- kudukku movie song