ഹൃദയശസ്ത്രക്രിയ വിജയകരം; അമ്മയ്ക്കരികിലേക്ക് പിച്ചവെച്ച് കുരുന്ന്, ഹൃദയംതൊട്ട കാഴ്ച, വിഡിയോ

July 15, 2021

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായതു മുതൽ രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി കാഴ്ചകള്‍ സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ചിലപ്പോഴൊക്കെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടാറുള്ള ചില ചിത്രങ്ങളും വിഡിയോകളും കാഴ്ചക്കാരുടെ ഉള്ളംതൊടാറുണ്ട്. അത്തരത്തിൽ മനുഷ്യസ്‌നേഹത്തിന്റെ ഉള്ളംതൊടുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഹൃദയശാസ്ത്രക്രിയയ്ക്ക് ശേഷം അമ്മയ്ക്കരികിലേക്ക് പിച്ചവെക്കുന്ന ഒരു കുരുന്നിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധ നേടുന്നത്.

‘എ പേജ് റ്റു മേക്ക് യു സ്‌മൈൽ’ എന്ന പേജിലൂടെയാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ആശുപത്രി കിടക്കയുടെ അരികിൽ നിന്നും അമ്മയുടെ അടുത്തേക്ക് പിച്ചവെച്ചു വരികയാണ് ദൃശ്യത്തിൽ ഈ കുഞ്ഞ്. അമ്മയുടെ അരികിലെത്തിയ കുഞ്ഞ് അമ്മയെ ആലിംഗനം ചെയ്യാൻ തുടങ്ങുന്നതും അതിനായി നഴ്‌സ് സഹായിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. ആശുപത്രി കഴിയുന്ന കുഞ്ഞിന്റെ ശരീരത്തിൽ എല്ലാ ഉപകരണങ്ങൾ ഘടിപ്പിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണുന്നുണ്ട്.

Read also:ഒന്ന് ഉറങ്ങിയാൽ ഉണരുന്നത് 25 ദിവസങ്ങൾക്ക് ശേഷം; വർഷത്തിൽ 300 ദിവസവും ഉറങ്ങേണ്ടിവരുന്ന ഒരാൾ, അപൂർവ രോഗാവസ്ഥ

ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യമായി പിച്ചവയ്ക്കുന്ന കുഞ്ഞ് ആരുടെയും മുഖത്ത് ചിരി വിടർത്തും എന്ന ക്യാപ്‌ഷനോടെ പങ്കുവെച്ചിരിക്കുന്ന വിഡിയോ ഇതിനോടകം സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. മികച്ച പ്രതികരണമാണ് ദൃശ്യങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read also:മഞ്ഞുരുകൽ ഭീഷണിയിൽ അന്റാർട്ടിക്ക; ഭൂമിയെ സംരക്ഷിക്കാൻ മഞ്ഞ് പാളിയെ പുതപ്പിച്ച് വിദഗ്ധർ

Story Highlights:Little boy hugs mom after heart surgery