ഇത് നിമിഷകവി അന്ന ലക്ഷ്മി; ഹിറ്റായി കൊച്ചുമിടുക്കിയുടെ പാട്ട് വിഡിയോ

July 6, 2021

കുട്ടികുരുന്നുകളുടെ രസകരമായ വിഡിയോകളും ചിത്രങ്ങളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ ഹിറ്റാകാറുണ്ട്. അത്തരത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുകയാണ് ഒരു കൊച്ചുമിടുക്കിയുടെ പാട്ട് വിഡിയോ. ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ അന്ന ലക്ഷ്മിയാണ് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്ന താരം. അമ്മയുടെ ഫോണിന്റെ കാമറ ഓൺ ചെയ്‌തുവെച്ച് സ്വയം വിഡിയോ ചിത്രീകരിച്ചിരിക്കുകയാണ് അന്ന.

സ്വന്തമായി പാട്ടുണ്ടാക്കി വളരെ മനോഹരമായ ഈണത്തിൽ പാടുന്ന അന്നയെയാണ് വിഡിയോയിൽ കാണുന്നത്. സ്വന്തം ഭാവനയിൽ വിരിഞ്ഞ പാട്ടിനൊപ്പം ആക്ഷനുകൾ ഇടാനും ഈ കുഞ്ഞുമിടുക്കി മറന്നില്ല. എന്നാൽ ഫോണിൽ പാട്ട് റെക്കോർഡ് ചെയ്യുന്നത് ആരെങ്കിലും കാണുന്നുണ്ടോയെന്ന് ഇടയ്ക്കിടെ തിരിഞ്ഞ് നോക്കുന്നതും കാഴ്ചക്കാരിൽ ചിരി പടർത്തുന്നുണ്ട്.

Read also:എക്കാലത്തെയും മനോഹരമായ പ്രതികരണം; വർഷങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി മകനെ കണ്ട സന്തോഷത്തിൽ ഒരമ്മ, ഹൃദ്യം ഈ വിഡിയോ

കുഞ്ഞുമിടുക്കിയുടെ ഭാവനയിൽ വിരിഞ്ഞത് വളരെ മനോഹരമായ വരികളാണ് എന്നുള്ളതും ഏറെ ശ്രദ്ധേയമാണ്. ‘മഴവിൽ കിളിയേ മഴവിൽ കിളിയേ.. എന്നെക്കാണാൻ വാ കാറ്റിൽ വീശി ഭംഗി ചിറകുമായ് എന്നെക്കാണാൻ വാ…’എന്ന് തുടങ്ങുന്നതാണ് ഈ കുഞ്ഞുമോളുടെ പാട്ട്.

Read also: ഓൺലൈൻ സംവിധാനങ്ങൾ ഇല്ല; ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് മുഴുവൻ ടീച്ചറായി ഒരു പതിനൊന്നുവയസുകാരി

തിരുവനന്തപുരം സ്വദേശി വിഷ്‌ണു പ്രസാദിന്റെയും ചിത്രയുടെയും മകളാണ് അന്ന ലക്ഷ്മി. ‘അമ്മ ചിത്രയാണ് കുഞ്ഞുമോളുടെ രസകരമായ വിഡിയോ സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ നിന്നും മികച്ച പിന്തുണയാണ് ഈ കുഞ്ഞുമോൾക്കും അവളുടെ കവിതയ്ക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story highlights: Little girl anna lakshmi poem goes viral