‘അല്ലിമലർക്കാവിൽ പൂരം കാണാൻ’; പ്രേക്ഷകരുടെ പ്രിയഗാനയുമായി എംജി ശ്രീകുമാർ

July 21, 2021

എത്ര കേട്ടാലും മതിവരാത്ത, എത്ര പാടിയാലും കൊതിതീരാത്ത ചില പാട്ടുകളുണ്ട്. സംഗീത പ്രേമികളുടെ ഹൃദയം കവർന്ന സുന്ദര ഗാനങ്ങൾ. അത്തരത്തിൽ മലയാളികൾ ഹൃദയം കൊണ്ട് ആസ്വദിച്ച ഒരു ഗാനമാണ്..

അല്ലിമലർക്കാവിൽ പൂരം കാണാൻ
അന്നു നമ്മൾ പോയി രാവിൽ നിലാവിൽ
ദൂരെയൊരാൽമര ചോട്ടിലിരുന്നു മാരിവിൽ
ഗോപുര മാളിക തീർത്തു
അതിൽ നാമൊന്നായ് ആടിപ്പാടി…. 

ഗായകൻ എം ജി ശ്രീകുമാറിന്റെ ശബ്ദത്തിലൂടെ മലയാളികൾ നെഞ്ചേറ്റിയതാണ് ഈ ഗാനം. മോഹൻലാലും ഉറുവശിയും മുഖ്യകഥാപാത്രങ്ങളായ മിഥുനം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഒ എൻ വി കുറുപ്പിന്റെ വരികൾക്ക് എം ജി രാധാകൃഷ്ണൻ സംഗീതം നൽകിയ ഈ മനോഹരഗാനം ഒരിക്കലെങ്കിലും കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല… ചിത്രം പുറത്തിറങ്ങി വർഷങ്ങൾ പിന്നിടുമ്പോഴും ചിത്രത്തിലെ ഈ സുന്ദരഗാനം ആസ്വാദകർക്ക് മനോഹരമായ അനുഭൂതിയാണ് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.

Read also: ‘അത്ഭുതം എന്നല്ലാതെ എന്ത് പറയാനാണ്’; ഇതാണ് എം ജിയുടെ കണ്ണ് നിറച്ച മിയക്കുട്ടിയുടെ ആ ഗാനം

ഇപ്പോഴിതാ മലയാളികളുടെ ഇഷ്ടഗാനവുമായി വീണ്ടും എത്തുകയാണ് ഗായകൻ എം ജി ശ്രീകുമാർ. ഫ്ളവേഴ്‌സ് ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആസ്വാദകരുടെ ഇഷ്ടഗാനവുമായി മലയാളത്തിന്റെ സ്വന്തം പാട്ടുകാരൻ എം ജി ശ്രീകുമാർ എത്തിയത്. ഫ്ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കൊച്ചുകുട്ടികളുടെ റിയാലിറ്റി ഷോ ഫ്ളവേഴ്‌സ് ടോപ് സിംഗറിലെ ജഡ്ജ് കൂടിയാണ് എം ജി. കുട്ടികുരുന്നുകൾക്കൊപ്പം പാട്ടും തമാശകളുമായി മനോഹരമായ നിമിഷങ്ങളാണ് എം ജി പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

Story Highlights: MG Sreekumar sings Allimalarkkavil