‘നവരസ’ ടീസറിലെ പാർവതിയുടെ ഭാവങ്ങൾ പകർത്തിയത് ഇങ്ങനെ- ശ്രദ്ധേയമായി വിഡിയോ

July 14, 2021

നെറ്റ്ഫ്ലിക്സിനായി മണിരത്‌നവും ജയേന്ദ്ര പഞ്ചപകേശനും ചേർന്നൊരുക്കിയ ആന്തോളജി ചിത്രമാണ് നവരസ. നവരസങ്ങളെയോ വികാരങ്ങളെയോ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് നവരസ.  ചിത്രത്തിന്റെ ടീസറും ഒരു ഗാനവും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടിരുന്നു. നവരസ ഭാവങ്ങളാണ് ഒൻപതു കഥകളിലെയും പ്രധാന താരങ്ങൾ ടീസറിലും അവതരിപ്പിച്ചത്.

ഇപ്പോഴിതാ, ആ ഭാവങ്ങൾ പകർത്തിയതെങ്ങനെ എന്ന് പങ്കുവയ്ക്കുകയാണ് നടി പാർവതി. ചിത്രീകരിച്ച രീതിയാണ് നടി പങ്കുവയ്ക്കുന്നത്. സൂര്യ, രേവതി, പാർവതി, സിദ്ധാർത്ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, വിക്രാന്ത്, ഗൗതം കാർത്തിക്, ഐശ്വര്യ രാജേഷ് തുടങ്ങിയ താരങ്ങളാണ് നവരസയിൽ വേഷമിടുന്നത്. പ്രസന്ന, നിത്യ മേനോൻ, ബോബി സിംഹ, പൂർണ, അശോക് സെൽവൻ, റോബോ ശങ്കർ, പ്രയാഗ മാർട്ടിൻ എന്നിവരും നവരസയിൽ ഉണ്ട്.

Read More: ‘അറിവിന്റെ കടലിലെ ഒരു തുള്ളി’- ചിത്രം പങ്കുവെച്ച് മമ്മൂട്ടി

കോപം, അനുകമ്പ, ധൈര്യം, വെറുപ്പ്, ഭയം, ചിരി, സ്നേഹം, സമാധാനം, ആശ്ചര്യം എന്നിങ്ങനെ ഒൻപത് രസങ്ങൾ അടിസ്ഥാനമാക്കിയാണ് ആന്തോളജി ചിത്രം ഒരുക്കുന്നത്. അരവിന്ദ് സ്വാമി, ബെജോയ് നമ്പ്യാർ, ഗൗതം വാസുദേവ് ​​മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെ വി ആനന്ദ്, പൊൻറാം, രതീന്ദ്രൻ പ്രസാദ്, ഹലിത ഷമീം എന്നിവരാണ് ഓരോ ചിത്രങ്ങളും സംവിധാനം ചെയ്യുന്നത്.

Story highlights- navarasa teaser making video