സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു; നായകനായി രൺബീർ കപൂർ

July 14, 2021

ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകരിൽ ഒരാളായ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. മുൻ ക്രിക്കറ്റ് താരവും ബിസിസി പ്രസിഡന്റുമായ ഗാംഗുലിയുടെ ജീവചരിത്രം സിനിമയാകാൻ ഒരുങ്ങുന്ന വിവരം താരം തന്നെയാണ് അറിയിച്ചത്. ഇന്ത്യയിൽ ക്രിക്കറ്റ് ടീമിൽ എത്തിയത് മുതൽ ബിസിസിഐ പ്രസിഡന്റ് സ്ഥാനം എത്തിയതുവരെയുള്ള ഗാംഗുലിയുടെ ജീവിതമായിരിക്കും ചിത്രം പറയുക.

ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമയുടെ മുതൽമുടക്ക് 200-250 കോടിയാണ്. അതേസമയം ചിത്രത്തിന്റെ സംവിധായകൻ നിർമാതാവ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചിത്രത്തിൽ രൺബീർ കപൂർ ആയിരിക്കും നായകൻ എന്ന തരത്തിൽ റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Read also; എംബിഎ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു; ചായ വിറ്റ് കോടീശ്വരനായ യുവാവ്

നേരത്തെ കായികതാരങ്ങളായ സച്ചിൻ തെൻഡുൽക്കർ മഹേന്ദ്രസിംഗ് ധോണി, കപിൽ ദേവ്, മുഹമ്മദ് അസറുദ്ധീൻ സൈന നെഹ്വാൾ തുടങ്ങിയ താരങ്ങളുടെ ബയോപിക്കുകൾ ബോളിവുഡിൽ നിന്നും വെള്ളിത്തിരയിൽ എത്തിയിരുന്നു.

Read also:ലോകം മുഴുവൻ സുഖം പകരാനായ്… മനോഹര സംഗീതവുമായി എംജി ശ്രീകുമാറും കുട്ടിപാട്ടുകാരും

Story highlights; sourav ganguly biopic lead ranbir kapoor