നിഗൂഢതകൾ ഒളിപ്പിച്ച് മഞ്ജു വാര്യർ; ശ്രദ്ധേയം ‘ചതുർമുഖ’ത്തിലെ ‘പാതിയിൽ തീരുന്നോ..’ ഗാനം

July 9, 2021

മഞ്ജു വാര്യരും സണ്ണി വെയ്‌നും മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രമാണ് ചതുർമുഖം. ഇന്ത്യൻ സിനിമയിൽ അധികം പരീക്ഷിക്കാത്ത, മലയാള സിനിമയിലെ ആദ്യത്തെ ടെക്‌നോ ഹൊറർ സിനിമ കൂടിയാണ് ചതുർമുഖം. പേര് സൂചിപ്പിക്കുന്ന പോലെ നാല് മുഖങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. രഞ്ജിത് കമല ശങ്കറും സലീൽ വിയും ചേർന്ന് സംവിധാനം ചെയ്ത ചിത്രം ഇതിനോടകം കൊറിയൻ ചലച്ചിത്രമേളയിലേക്കും തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഏറെ ശ്രദ്ധേയമാകുകയാണ് ചിത്രത്തിലേതായി പുറത്തുവന്ന ഒരു ഗാനം.

‘പാതിയിൽ തീരുന്നോ..’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അമൃത ജയകുമാറാണ്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഡോൺ വിൻസെന്റാണ് സംഗീതം നൽകിയിരിക്കുന്നത്. ഏറെ നിഗൂഢതകൾ നിറച്ചുകൊണ്ടാണ് ഗാനം പ്രേക്ഷകരിലേക്കെത്തുന്നതും. ഗാനരംഗത്തിൽ പ്രത്യക്ഷപെടുന്ന മഞ്ജു വാര്യർ തന്നെയാണ് ഇതിലെ പ്രധാന ആകർഷണം.

Read also:എന്താണ് സിക്ക വൈറസ്, ലക്ഷണങ്ങൾ എന്തൊക്കെ..?, സിക്ക വൈറസിനെക്കുറിച്ച് അറിയേണ്ടതെല്ലാം

അതേസമയം ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ തേജസ്വിനിയായാണ് മഞ്ജു വാര്യർ വേഷമിട്ടത്. ആന്റണിയായി സണ്ണി വെയ്‌നും ക്ലെമെന്റ് ആയി അലന്സിയരും മുഖ്യകഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. മലയാള സിനിമയ്ക്ക് പരിചിതമല്ലാത്ത ടെക്‌നോ ഹൊറർ ശൈലിയെ വിജയകരമായി മലയാള സിനിമയ്ക്ക് പരിചയപെടുത്തുന്ന ചിത്രം കൂടിയാണ് ചതുർമുഖം. ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചതുർമുഖം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം.

Story highlights: techno horror thriller movie chathurmukham song