‘കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ’; സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങൾ കീഴടക്കിയ മനോഹര ഗാനവുമായി കൊച്ചുപാട്ടുകാർ

July 20, 2021

‘കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ..

തൂവെളിച്ചം കോരി നിൽ‌ക്കും പൂക്കണിയല്ലേ…’

ഗാനഗന്ധർവൻ കെ ജെ യേശുദാസിന്റെ ശബ്ദത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ ഗാനം.. മോഹൻലാലും കാർത്തികയും ചേർന്ന് അതിമനോഹരമാക്കിയ പ്രണയരംഗങ്ങൾ…പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘താളവട്ടം’ എന്ന ചിത്രത്തിലെ ഈ ഗാനം മലയാളികൾക്ക് പ്രിയപ്പെട്ടതാകുന്നത് ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ്. സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങൾ കീഴടക്കിയ ഈ സുന്ദരഗാനവുമായി പാട്ടുവേദിയിൽ എത്തിയിരിക്കുകയാണ് കൊച്ചു ഗായകരായ ബെവനും അക്ഷിതും.

പൂവച്ചൽ ഖാദറിന്റെ വരികൾക്ക് രാജാമണി സംഗീതം നൽകിയ ഗാനം ഒരേ താളത്തിലും ഭാവത്തിലും അതിമനോഹരമായാണ് ഈ കൊച്ചുഗായകർ പാട്ട് വേദിയിൽ ആലപിക്കുന്നത്. ആലാപനമാധുര്യംകൊണ്ട് പ്രേക്ഷക മനം കവർന്ന ഗായകരാണ് ഈ കൊച്ചുപ്രതിഭകൾ. ഓരോ തവണയും വ്യത്യസ്തമായ പാട്ടുമായെത്തുന്ന ഈ കുട്ടിഗായകർക്ക് മികച്ച സ്വീകാര്യതയാണ് ടോപ് സിംഗർ വേദിയിൽ നിന്നും ലഭിക്കുന്നത്.

Read also: ‘തെൻട്രൽ വന്ത് എന്നെ തൊടും..’ മധുരമായ് പാടി സൂര്യനാരായണനും സീതാലക്ഷ്മിയും; ഹൃദയംകൊണ്ട് ആസ്വദിച്ച് പാട്ട് വേദി

ഫ്ളവേഴ്‌സ് ടോപ് സിംഗർ ഒന്നാം സീസണ് പ്രേക്ഷകർ നൽകിയ പിന്തുണ രണ്ടാം സീസണും ലഭിക്കുന്നുണ്ട്. മാത്രമല്ല, ആദ്യ സീസണിലെ മത്സരാർത്ഥികൾ പുതിയ ഗായകർക്ക് പിന്തുണയുമായി എല്ലാ എപ്പിസോഡിലും അതിഥികളായും എത്താറുണ്ട്. ഇത് പാട്ടുവേദിയിൽ കൂടുതൽ ആവേശം ജനിപ്പിക്കാറുണ്ട്. കൊച്ചുഗായകർക്കും വിധികർത്താക്കൾക്കും പുറമെ സിനിമ മേഖലയിലെ താരങ്ങളും കുട്ടിപ്പാട്ടുകാർക്ക് പ്രോത്സാഹനം നൽകാനായി പാട്ട് വേദിയിൽ എത്താറുണ്ട്. സംഗീതപ്രേമികൾ കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾക്ക് പുറമെ ദൃശ്യമികവുകൊണ്ടും ടോപ് സിംഗർ വേറിട്ട് നിൽക്കുന്നു.

Story highlights: Thalavattam movie song