‘തങ്കത്തിങ്കള്‍ കിളിയായ് കുറുകാം…’; ഹിറ്റ് ഗാനത്തിന് പ്രണയാര്‍ദ്രമായി ചുവടുവെച്ച് യുവയും മൃദുലയും

August 2, 2021
Mridhula Vijay Yuva Krishna dance performance in Flowers Star Magic

ടെലിവിഷന്‍ സ്‌ക്രീനിലൂടെ ലോകമലയാളികളുടെ ഹൃദയം കവര്‍ന്ന താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്-യും. ഇരുവരുടേയും വിവാഹവും ഏറ്റെടുത്തിരുന്നു പ്രേക്ഷകര്‍. ജൂലൈ എട്ടിന് ആണ് മൃദുലയും യുവകൃഷ്ണയും വിവാഹിതരായത്. ഇപ്പോഴിതാ വിവാഹശേഷം മൃദുലയും യുവയും മനോഹരമായ ഒരു നൃത്ത വിരുന്നൊരുക്കുയിരിക്കുകയാണ് പ്രേക്ഷകര്‍ക്കായി.

ലോക മലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങള്‍ സമ്മാനിക്കുന്ന ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കില്‍ എത്തിയപ്പോഴാണ് മൃദുലയും യുവയും ചേര്‍ന്ന് പ്രണയാര്‍ദ്രമായി ചുവടുവെച്ചത്. മുന്‍പും സ്റ്റാര്‍ മാജിക്കില്‍ ഗംഭീര പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള താരങ്ങളാണ് ഇരുവരും. മലയാളികള്‍ എന്നും ഹൃദയത്തിലേറ്റുന്ന തങ്കത്തിങ്കള്‍ കിളിയായ് കുറുകാം എന്ന ഗാനത്തിനായിരുന്നു ഇരുവരുടേയും നൃത്തം.

Read more: ഉമ്മയുടെ ഹൽവാ മധുരത്തിൽ മിയക്കുട്ടി പാടി, ‘പൂന്താലി പുഴയൊരു വമ്പത്തി..’- അതിമധുരമുള്ളൊരു നിമിഷം

ഇന്ദ്രപ്രസ്ഥം എന്ന സിനിമയിലേതാണ് ഈ ഗാനം. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് ഗാനത്തിലെ വരികള്‍. വിദ്യാസാഗര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. എം ജി ശ്രീകുമാറും കെ എസ് ചിത്രയും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

തിരുവനന്തപുരം സ്വദേശിനിയാണ് മൃദുല വിജയ്. 2015-മുതല്‍ ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സജീവമാണ് താരം. സംഗീത- നൃത്ത അധ്യാപികയായ കൃഷ്ണവേണിയുടെ മകനാണ് യുവ കൃഷ്ണ. അഭിനയമികവുകൊണ്ട് ഇരു താരങ്ങളും ശ്രദ്ധേയരാണ്.

Story highlights:  Mridhula Vijay Yuva Krishna dance performance in Flowers Star Magic