സൂപ്പര്‍ സേവുകള്‍ക്കൊണ്ട് ‘വെങ്കല’ കോട്ട തീര്‍ത്ത പി ആര്‍ ശ്രീജേഷ്; കേരളത്തിന് ഇത് രണ്ടാമത്തെ ഒളിമ്പിക് മെഡല്‍

August 5, 2021
Shirts are free for those named Sreejesh

ഒളിമ്പിക്‌സ് ആവേശം അലയിടിക്കുകയാണ് കായിലോകത്ത്. കൊവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ടോക്യോയില്‍ ഒളിമ്പിക്‌സ് പുരോഗമിക്കുന്നതെങ്കിലും ആവേശത്തിന് കുറവില്ല. വെങ്കലമെഡല്‍ നേട്ടവുമായി ഇന്ത്യന്‍ പുരുഷ ഹോക്കി ടീമും രാജ്യത്തിന്റെ യശ്ശസുയര്‍ത്തുന്നു.

ഈ നേട്ടത്തില്‍ അതിരുകടന്ന അഭിമാനമുണ്ട് മലയാളികള്‍ക്കും. ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിലൂടെ കേരളത്തിലേക്കും ഒളിമ്പിക് മെഡല്‍ എത്തിയിരിക്കുകയാണ്. സൂപ്പര്‍ സേവുകള്‍ നടത്തി ഇന്ത്യയെ വിജയപ്പിക്കാന്‍ ശ്രീജേഷ് വഹിച്ച പങ്ക് ചെറുതല്ല. തിരുവനന്തപുരം കിഴക്കമ്പലം സ്വദേശിയാണ് പി ആര്‍ ശ്രീജേഷ്.

Read more: ലക്ഷ്മി നക്ഷത്രയെ അനുകരിച്ച് മൃദുല വിജയ്; രസകരമായി ട്രോളി യുവ കൃഷ്ണ

നാല്‍പത്തിയൊന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യന്‍ ഹോക്കി ചരിത്രത്തില്‍ വീണ്ടും മെഡല്‍ നേട്ടം കുറിക്കപ്പെട്ടത്. വെങ്കലത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ജര്‍മനിയെ 5-4 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സംഘം വിജയകിരീടം ചൂടിയത്. പി ആര്‍ ശ്രീജേഷിന്റെ കോള്‍കീപ്പിങ് മികവ് എടുത്തുപറയേണ്ടതാണ്. അദ്ദേഹത്തിന്റെ പല സൂപ്പര്‍ സേവുകളും ഇന്ത്യയ്ക്ക് തുണയായി. ബ്രിട്ടനെതിരെ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തിലും ഗംഭീരപ്രകടനമാണ് ഗോള്‍ കീപ്പറായ പി ആര്‍ ശ്രീജേഷ് കാഴ്ചവെച്ചത്.

2006- മുതല്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഭാഗമാണ് പി ആര്‍ ശ്രീജേഷ്. ഒളിമ്പിക് മെഡല്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ കേരളീയന്‍ കൂടിയാണ് താരം. 1972-ല്‍ മ്യൂണിക് ഒളിമ്പിക്‌സില്‍ ഹോക്കിയില്‍ ഇന്ത്യ വെങ്കല മെഡല്‍ നേടിയപ്പോള്‍ മാനുവല്‍ ഫെഡ്രിക്ക് എന്ന കേരളീയനും ആ നേട്ടത്തില്‍ പങ്കാളിയായിരുന്നു.

Story highlights: Tokyo Olympics 2020 PR Sreejesh story