‘കല്ലായിക്കടവത്തെ….’; ആരും കേട്ടിരുന്നുപോകും കുരുന്നു ഗായകരുടെ ഈ പാട്ട് പ്രകടനം

August 23, 2021
Wonderful singing performance by Flowers Top Singer Krishnajith and Devansriya

എത്ര കേട്ടാലും മതിവരാത്ത ചില പാട്ടുകളുണ്ട്. മലയാളികള്‍ ഇടയ്ക്കിടെ അത്തരം പാട്ടുകള്‍ മൂളിനടക്കുന്നു. കേള്‍ക്കും തോറും ഇഷ്ടം കൂടുന്ന പാട്ടുകളാണ് അവയൊക്കെയും. നിത്യ ഹരിതം എന്നൊക്കെ നാം വര്‍ണിക്കുന്ന സുന്ദര ഗീതങ്ങള്‍. പാട്ട് ആസ്വാദകര്‍ ഹൃദയത്തോട് ചേര്‍ക്കുന്ന നിരവധി പാട്ടുകള്‍ വിണ്ടും കേള്‍ക്കാനുള്ള അവസരം കൂടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍.

ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുരുന്ന ഗായകര്‍ ഗംഭീരമായ സംഗീത വിരുന്നൊരുക്കുന്നു. ഓരോ എപ്പിസോഡിലും പാട്ടുകള്‍ക്കൊണ്ട് വിസ്മയിപ്പിക്കുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ ഗായകര്‍. ആദ്യ സീസണിന് പിന്നാലെ പ്രേക്ഷകരിലേക്കെത്തിയ ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ 2-ഉം മികച്ച പ്രതികരണത്തോടെ മുന്നേറുന്നു.

Read more: പാമ്പുകള്‍ക്ക് മാളമുണ്ട്…; ശ്രഹരിയുടെ ഗംഭീര ആലാപനത്തിന് കൈയടിക്കാതിരിക്കാനാവില്ല

‘കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ
മണിമാരന്‍ വരുമെന്നു ചൊല്ലിയില്ലെ
വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല
ഖല്‍ബിലെ മൈന ഇന്നും ഉറങ്ങീല്ല….’ മനോഹരമായ ഈ ഗാനംം അതിഗംഭീരമായി ആലപിച്ച് ഫ്‌ളവേഴ്‌സ് ടോപ് സിംഗറില്‍ കൈയടി നേടിയിരിക്കുകയാണ് കൃഷ്ണജിത്തും ദേവനശ്രിയയും. പെരുമഴക്കാലം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. കൈതപ്രത്തിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. പി ജയചന്ദ്രനും സുജാത മോഹനുമാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Story highlights: Wonderful singing performance by Flowers Top Singer Krishnajith and Devansriya