‘നിങ്ങളിത് കാണുക…., വൈ ദിസ് മാന്‍ ഈസ് കോള്‍ഡ് എ സൂപ്പര്‍ ബൗളര്‍’: രസകരമായ ക്രിക്കറ്റ് മേളം

രസകരമായ ഒരു ക്രിക്കറ്റ് മത്സരം അരങ്ങേറുകയാണ്. മൈതാനത്തിലല്ല, ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ വേദിയില്‍. കമന്ററി പറയാന്‍ മലയാളികളുടെ പ്രിയ ഗായകന്‍ എം ജി ശ്രീകുമാര്‍. ബാറ്റിങ് നിരയില്‍ എം ജയചന്ദ്രനും ദീപക് ദേവും മധു ബാലകൃഷ്ണനും. ബൗളിങ് ചെയ്യുന്നതോ…. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ബൗളര്‍മാരില്‍ ഒരാളായ എസ് ശ്രീശാന്ത്.

രസകരമായ ഈ ക്രിക്കറ്റ് മേളത്തിന്റെ ആരവങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോലും കൈയടി നേടുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ വേദിയില്‍ അതിഥിയായെത്തിയപ്പോഴാണ് ഗംഭീരമായ ക്രിക്കറ്റ് മാമാങ്കം വേദിയില്‍ പിറന്നത്. ശ്രീശാന്തിന്റെ കിടിലന്‍ ബൗളിങ് മികവിന് വീണ്ടും സാക്ഷികളാവുകയായിരുന്നു ഫ്‌ളവേഴസ് ടോപ് സിംഗറിന്റെ പ്രേക്ഷകരും.

Read more: ഉറക്കമാണ് ഇവരുടെ മെയിന്‍: ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലെ രസകരമായ ചില അണിയറക്കാഴ്ചകള്‍

ലോകമലയാളികള്‍ക്ക് പാട്ടുകള്‍ക്കൊണ്ട് മനോഹരമായ ആസ്വാദന വിരുന്ന് സമ്മാനിയ്ക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. അതിഗംഭീരമായ ആലാപന മികവുകൊണ്ട് കുരുന്ന് ഗായക പ്രതിഭകള്‍ ഓരോ എപ്പിസോഡിലും അതിശയിപ്പിയ്ക്കുന്നു. ആദ്യ സീസണിന് പിന്നാലെ എത്തിയ ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍-2 ഉം മികച്ച പ്രേക്ഷക സ്വീകാര്യത നേടി ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കി.

Story highlights: Cricket Match on Flowers Top Singer