കാലങ്ങള്‍ക്ക് മുന്‍പേ ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ ഗാനം ഗംഭീരമായി ആലപിച്ച് ദേവനന്ദ: കൈയടിച്ച് വിധികര്‍ത്താക്കളും

September 27, 2021
Devanandha amazing singi

നിരവധിയുണ്ട് ആസ്വാദകര്‍ ഹൃദയത്തിലേറ്റുന്ന ഗാനങ്ങള്‍. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും നിത്യ സുന്ദരമായി നിലനില്‍ക്കാറുണ്ട് അത്തരം പാട്ടുകള്‍. മനോഹരമായ നിരവധി നിത്യ സുന്ദര ഗാനങ്ങള്‍ മലയാള ചലച്ചിത്ര ലോകത്തിന്റേയും ഭാഗ്യമാണ്.

ഈമലര്‍ക്കന്യകള്‍ മാരനുനേദിക്കും
പ്രേമമെന്ന തേനില്ലേ…. എന്ന ഗാനവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മനോഹരമായ ഈ ഗാനം വീണ്ടും പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ 2-ലൂടെ. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ആദ്യ സീസണിന് പിന്നാലെ എത്തിയ ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ 2-ഉം ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി. അതിഗംഭീരമായ ആലാപന മാധുര്യംകൊണ്ട് നമ്മെ അതിശയിപ്പിക്കുന്ന ദേവനന്ദയാണ് ഈ സുന്ദരഗാനം ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ 2 വേദിയില്‍ ആലപിച്ചത്.

Read more: വിസ്മയമാണ് ശ്രീഹരി; പാടി അമ്പരപ്പിച്ച് പാലക്കാടിന്റെ മണിമുത്ത്- വിഡിയോ

മദനോത്സവം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. 1978 ല്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം എന്‍ ശങ്കരന്‍ നായര്‍ ആണ് സംവിധാനം ചെയ്തത്. ഒ എന്‍ വി കുറുപ്പിന്റേതാണ് ഗാനത്തിലെ വരികള്‍. സലീല്‍ ചൗധരി സംഗീതം പകര്‍ന്നിരിക്കുന്നു. എസ് ജാനകി ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Story highlights: Devanandha amazing singing performance on Flowers Top Singer