രാമായണകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ സീതയായി കങ്കണ റണാവത്‌

September 15, 2021

രാമായണ കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ‘സീത- ദി ഇൻകാർനേഷൻ’ എന്ന ചിത്രത്തിൽ സീതയായി വേഷമിടാൻ കങ്കണ റണാവത്‌. സീതയായി വേഷമിടുന്നത്. പ്രസിദ്ധ തിരക്കഥാകൃത്ത് കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ബാഹുബലിയുടെ തിരക്കഥാകൃത്തും എസ് എസ് രാജമൗലിയുടെ അച്ഛനുമാണ് കെ വി വിജയേന്ദ്ര പ്രസാദ്.

മുൻപ് കരീന കപൂറിനെയാണ് സീതയുടെ വേഷത്തിലേക്ക് തീരുമാനിച്ചിരുന്നത്. ഇപ്പോഴിതാ, കങ്കണ തന്നെയാണ് സീതയാകുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സംഭാഷണങ്ങളും ഒപ്പം പാട്ടിന് വരികളും എഴുതുന്നത് മനോജ് മുസ്താഷിര്‍ ആണ്.ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

Read More: ലസിത് മലിംഗ വിരമിച്ചു

അതേസമയം, തലൈവി എന്ന ചിത്രത്തിലാണ് കങ്കണ ഏറ്റവും ഒടുവിൽ വേഷമിട്ടത്. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രമാണ് തലൈവി. ചിത്രത്തിൽ മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.ജി രാമചന്ദ്രന്റെ വേഷത്തിൽ അരവിന്ദ് സ്വാമിയാണ് എത്തുന്നത്. വിബ്രി കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വരര്‍ധനും ശൈലേഷ് ആര്‍ സിംഗും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

Story highlights- kangana in sita- the incarnation