വൈറലായൊരു പരീക്ഷണം; സമൂഹമാധ്യമങ്ങളിൽ തരംഗമായി ‘മാഗി മിൽക്ക് ഷേക്ക്’- വിഡിയോ

September 17, 2021

പരീക്ഷണങ്ങൾ എന്നും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. പ്രത്യേകിച്ച് ആഹാരസാധനങ്ങൾ കൊണ്ടുള്ള പരീക്ഷണങ്ങൾ. അത്തരത്തിലൊന്ന് ഇപ്പോൾ ചർച്ചയാകുകയാണ്. മാഗികൊണ്ടുള്ള ഒരു മിൽക്ക് ഷേക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം.

ഇന്ത്യക്കാർക്ക് എക്കാലത്തെയും പ്രിയപ്പെട്ട ഭക്ഷണമാണ് മാഗി. നൂഡിൽസിന്റെ പുതിയ രുചികൾ പരീക്ഷിക്കാൻ എപ്പോഴും എല്ലാവർക്കും ഇഷ്ടമാണ്. മാഗി പാനി പുരി, ഓറിയോ മാഗി, ചോക്ലേറ്റ് മാഗി എന്നിവ മുൻപ് ശ്രദ്ധേയമായിരുന്നു. അതിനു പിന്നാലെയാണ് മാഗി മിൽക്ക് ഷേക്ക് തരംഗമാകുന്നത്.

Read More: ‘സംതൃപ്‌തികരമായ ഒരു യാത്ര’- ‘സല്യൂട്ട്’ ടീമിനെ കുറിച്ച് ജേക്സ് ബിജോയ്

രണ്ടു ഗ്ലാസ്സുകളിലായി മിൽക്ക് ഷേക്ക് തയ്യാറാക്കി വെച്ചിരിക്കുന്നതിന്റെയും അതിനു മുകളിലായി മാഗി പാകം ചെയ്തത് നിറച്ചിരിക്കുന്നതുമാണ് ചിത്രങ്ങളിലൂടെ പ്രചരിക്കുന്നത്. എന്തായാലും ആളുകൾ ഈ പുതിയ പരീക്ഷണത്തിൽ അത്ര തൃപ്തരല്ല. മാഗി മിൽക് ഷേക്ക് ഉണ്ടാക്കുന്ന വിധം വിഡിയോയിലൂടെയും പ്രചരിക്കുന്നുണ്ട്.

Story highlights- maggi milkshake viral photo