‘ഈ ദിവസം എനിക്കും ആഘോഷിക്കാനുള്ളതാണ്’; മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍

മലയാളികളുടെ പ്രിയതാരം മമ്മൂട്ടി എഴുപതാം പിറന്നാള്‍ നിറവിലാണ്. നിരവധിപ്പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നതും. ചലച്ചിത്രലോകവും സമൂഹമാധ്യമങ്ങളുമെല്ലാം ആഘോഷമാക്കിയിരിയ്ക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ദിനം. ഈ ദിവസം തനിയ്ക്കും പ്രിയപ്പെട്ടതാണെന്ന് മോഹന്‍ലാല്‍ പറയുന്നു. മമ്മൂട്ടിയ്ക്ക് മോഹന്‍ലാല്‍ നല്‍കിയ പിറന്നാള്‍ ആശംസയുടെ വിഡിയോ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

‘പ്രിയപ്പെട്ട ഇച്ചാക്കാ… ജന്മദിനാശംസകള്‍. ഈ ദിവസം എനിക്കും ആഘോഷിക്കാനുള്ളതാണ്. കാരണം ഇത് എന്റേയുംകൂടി ജ്യേഷ്ഠ സഹോദരന്റെ പിറന്നാളാണ്. സഹോദര നിര്‍വിശേഷ്യമായ വാത്സല്യംകൊണ്ട്, ജ്യേഷ്ഠ തുല്യമായ കരുതല്‍കൊണ്ട് ജീവിതത്തിലേയും പ്രൊഫഷണല്‍ ജീവിതത്തിലേയും എല്ലാ ഉയര്‍ച്ച താഴ്ച്ചകളിലും സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നില്‍ക്കുന്ന ആളാണ് എനിക്ക് മമ്മൂക്ക’മോഹന്‍ലാല്‍ പറഞ്ഞു.

Read more: 50 വര്‍ഷങ്ങള്‍ പിന്നിട്ട അഭിനയ ജീവിതം; പിറന്നാള്‍ നിറവില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി

അദ്ദേഹത്തിന്റെ ജന്മനാള്‍ ഞാനും എന്റെ കുടുംബവും ഒപ്പം ആഘോഷിയ്ക്കുന്നു. ഇതുപോലൊരു പ്രതിഭയ്‌ക്കൊപ്പം ജീവിക്കാനാകുന്നു എന്നതുതന്നെ സുകൃതം. അഭിനയത്തില്‍ തന്റേതായ ശൈലികൊണ്ട് വേറിട്ട വ്യക്തി മുദ്ര പതിപ്പിച്ച ഇച്ചാക്കയ്‌ക്കൊപ്പം എന്റേയും പേര് വായിക്കപ്പെടുന്നു എന്നത് ഏറെ സന്തോഷം പകരുന്നതാണ്. നാല് പതിറ്റാണ്ടിനിടെ 53 സിനിമകളില്‍ ഒരുമിച്ചിട്ടുണ്ട് എന്നും മോഹന്‍ലാല്‍ വിഡിയോ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

Story highlights: Mohanlal about Mammootty on his birthday