കാവ്യാ മാധവന്റെ ശബ്ദം അനുകരിച്ച് നവ്യ നായർ, ജയനെ അനുകരിച്ച് ഡയാനയും- സ്റ്റാർ മാജിക് വേദിയിലെ ‘മിമിക്സ് പരേഡ്’; വിഡിയോ

September 15, 2021

മലയാളികൾക്ക് രസകരമായ ഒട്ടേറെ നിമിഷങ്ങൾ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. സിനിമ, സീരിയൽ, കോമഡി കലാകാരന്മാർ അണിനിരക്കുന്ന പരിപാടിയിൽ ഗെയിമുകളും കോമഡി സ്കിറ്റുകളുമൊക്കെയാണ് അവതരിപ്പിക്കപ്പെടാറുള്ളത്. വേദിയിലെ സ്ഥിരം കലാകാരന്മാരെ കൂടാതെ അഭിനയ ലോകത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളും സ്റ്റാർ മാജിക് വേദിയിൽ അതിഥികളായി എത്താറുണ്ട്.

സ്റ്റാർ മാജിക് വേദിയിലെ സ്ഥിരം അതിഥിയാണ് നവ്യ നായർ. വേദിയിലെ കലാകാരന്മാർക്കൊപ്പം ചിരി അമിട്ടുകളും കൗണ്ടറുകളുമായി നവ്യ സജീവമാണ്. നവ്യക്കൊപ്പം നടൻ സലിം കുമാറും അതിഥിയായി എത്തിയ എപ്പിസോഡ് വളരെയധികം ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ, സ്റ്റാർ മാജിക് വേദിയിലെ മിമിക്സ് പരേഡ് ശ്രദ്ധ നേടുകയാണ്.

വിവിധ താരങ്ങളുടെ ശബ്ദങ്ങൾ ആണ് കലാകാരന്മാർ അവതരിപ്പിച്ചത്. കൂട്ടത്തിൽ ഹിറ്റായത് നവ്യ നായർ, കാവ്യാ മാധവന്റെ ശബ്ദം അനുകരിച്ചതാണ്. തെങ്കാശി പട്ടണം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ സലിം കുമാറിനെ കുറിച്ചുള്ള രസകരമായ ഒരു കഥയാണ് നവ്യ കാവ്യയുടെ ശബ്ദത്തിൽ പറയുന്നത്. നിറഞ്ഞ കൈയടിയോടെയാണ് എല്ലാവരും നവ്യയുടെ അനുകരണം സ്വീകരിച്ചത്.

Read More: സ്വന്തമായി മുറിയും അത്യാധുനിക സൗകര്യങ്ങളുമുള്ള പ്രാവുകൾ; വളർത്തുപക്ഷികൾക്കായി ലക്ഷങ്ങൾ ചിലവഴിച്ച് ഒരു യുവതി

അതേസമയം, നടി ഡയാന അനശ്വര നടൻ ജയനെയും അനുകരിച്ചു. പെട്ടെന്ന് അവതാരകയായ ലക്ഷ്മി നക്ഷത്ര ജയനെ അനുകരിക്കാൻ പറഞ്ഞപ്പോൾ ഒട്ടും മടി കൂടാതെ ഡയാന അവതരിപ്പിക്കുകയായിരുന്നു. മുൻപ് ഒരിടത്തും അവതരിപ്പിച്ചിട്ടില്ലെങ്കിലും ജയനെ അതിമനോഹരമായിയാണ് ഡയാന അനുകരിച്ചത്. അതോടൊപ്പം, എം എസ് തൃപ്പുണിത്തുറയെ ശശാങ്കൻ അനുകരിച്ചതും ഏറെ കൈയടി നേടി.

Story highlights- navya and dayana imitating kavya madhavan and jayan