ഗംഭീരമായ നൃത്ത പ്രകടനവുമായി ജയസൂര്യയുടെ മകള്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ

September 29, 2021
Veda Jayasurya dance performance viral in social media

ചലച്ചിത്ര ലോകത്ത് അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന താരങ്ങളുടെ കുടുംബ വിശേഷങ്ങളും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. പ്രത്യേകിച്ച് താരങ്ങളുടെ മക്കളുടെ വിശേഷങ്ങള്‍. പാട്ടു പാടിയും നൃത്തം ചെയ്തുമെല്ലാം മക്കള്‍ താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കൈയടി നേടാറുണ്ട്. ശ്രദ്ധ ആകര്‍ഷിക്കുയാണ് ജയസൂര്യയുടെ മകള്‍ വേദയുടെ ഒരു നൃത്ത പ്രകടനം.

ഇന്‍സ്റ്റഗ്രാമില്‍ ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യ ആണ് മകള്‍ വേദയുടെ നൃത്ത വിഡിയോ പങ്കുവെച്ചത്. ചലച്ചിത്ര താരങ്ങളടക്കം നിരവധിപ്പേരാണ് കുട്ടിത്താരത്തെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തുന്നതും. ഏറെ ആസ്വദിച്ചുകൊണ്ടാണ് വേദയുടെ നൃത്തം. മുന്‍പും പലപ്പോഴും വേദയുടെ നൃത്ത വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

Read more: പ്രായമൊക്കെ വെറും നമ്പറല്ലേ’; വൃദ്ധ ദമ്പതികളുടെ നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്

അതേസമയം ജയസൂര്യയുടേതായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം സണ്ണി ആണ്. കൊവിഡ് പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ തുറക്കാത്ത സാഹചര്യമായതിനാല്‍ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. സണ്ണി എന്ന ടൈറ്റില്‍ കഥാപാത്രത്തെ ജയസൂര്യ ഗംഭീരമാക്കി. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രം നേടുന്നത്. രഞ്ജിത് ശങ്കര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സ്‌ക്രീനില്‍ പ്രധാനമായും പ്രത്യക്ഷപ്പെടുന്ന ഏക കഥാപാത്രവും ജയസൂര്യയുടേതാണ്. ഇതുതന്നെയാണ് സണ്ണി എന്ന ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും.

Story highlights: Veda Jayasurya dance performance viral in social media