കരിമഷികൊണ്ട് മീശ വരച്ച്, ചന്തം നോക്കി മകനെ ഒരുക്കുന്ന അമ്മ; വഴിയോരത്തെ ഇല്ലായ്മയിലും സന്തോഷം കണ്ടെത്തുന്നവർ- ഹൃദയംതൊട്ട കാഴ്ച

October 8, 2021

വളരെ തിരക്കുപിടിച്ച ഒരു ലോകത്താണ് നമ്മളിന്ന് ജീവിക്കുന്നത്. നേട്ടങ്ങൾക്കിടയിൽ ചിരിക്കാൻ മറക്കുന്ന ആളുകൾ സമയത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടോടുകയാണ്. ഈ ഓട്ടത്തിനിടയിൽ കണ്ണിലുടക്കുന്ന ചില കാഴ്ചകൾ ഉണ്ട്. ഹൃദയം തൊടുന്നതും, നൊമ്പരപ്പെടുത്തുന്നതുമായ കാഴ്ചകൾ.

അങ്ങനെയൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഒരു നാടോടി കുടുംബമാണ് വീഡിയോയിലുള്ളത്. ഒരമ്മയും, രണ്ടു മക്കളും. വഴിയോരത്തെ അല്പം തണലിൽ കുഞ്ഞു മകന് മീശവരച്ച് ഒരുക്കുകയാണ് ആ ‘അമ്മ. കരിമഷികൊണ്ട് മീശ വരച്ച് ഒരുക്കി ചന്തം നോക്കി അവർ കുഞ്ഞിനെ അവന്റെ കളിത്തിരക്കിലേക്ക് അയക്കുകയാണ്.

Read More: ‘നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ…;’ അവസാനം മേഘ്‌നക്കുട്ടി അതങ്ങ് സമ്മതിച്ചു, ക്യൂട്ട് വിഡിയോ

ഒരു ചിരിപോലും വിടരാത്ത വാടിത്തളർന്ന ആ അമ്മയുടെ അരികിൽ ഒരു ആറുമാസം പ്രായം തോന്നുന്ന കുഞ്ഞും നിലത്ത് കിടക്കുന്നുണ്ട്. മീശ വരച്ച് വലിയ സന്തോഷത്തോടെ മുതിർന്ന കുട്ടി കളികളിൽ മുഴുകുകയാണ്. ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും ഒരു മേൽക്കൂരയുടെ ആശ്വാസം പോലുമില്ലെങ്കിലും മക്കളുടെ സന്തോഷത്തിന് ഒപ്പം നിൽക്കുന്ന ഈ അമ്മയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ താരമാകുന്നത്.

Story highlights- A touching view of a nomadic family sitting by the roadside