അഭിനയമികവിൽ സൂര്യയും ലിജോ മോളും- ജയ് ഭീം ട്രെയ്‌ലർ

October 24, 2021

 സൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഒരുങ്ങുന്നു. ജയ് ഭീം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സൂര്യയുടെ 39-മത്തെ ചിത്രമാണ്. ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് സൂര്യ എത്തുന്നത്. സൂര്യയുടെ നായികയായി രജീഷ വിജയനാണ് എത്തുന്നത്. മലയാളി താരമായ ലിജോ മോൾ പ്രധാന ആവേശത്തിലുണ്ട്. ദീപാവലി റിലീസായി നവംബർ രണ്ട് മുതലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി. അഭിനയ മികവിൽ സൂര്യയും ലിജോ മോളും മത്സരിക്കുകയാണെന്ന് ട്രെയ്‌ലർ വ്യക്തമാക്കുന്നു.

സംവിധായകൻ ജ്ഞാനവേൽ ഒരുക്കുന്ന ചിത്രത്തിൽ ചന്ദ്രു എന്ന അഭിഭാഷകന്റെ വേഷത്തിലാണ് സൂര്യ എത്തുന്നത്. 1993ൽ നടന്ന ഒരു യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അക്കാലഘട്ടത്തിൽ നടന്ന ഒരു നിയമപോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം.അഭിഭാഷകനായ ചന്ദ്രു ഇരുളർ ഗോത്ര വർഗത്തിൽപ്പെട്ട ഒരു സ്ത്രീക്ക് നീതി ലഭ്യമാക്കുന്നതിനായി നയിച്ച നിയമപോരാട്ടമാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ നീതിക്ക് വേണ്ടി പോരാട്ടം നടത്തുന്ന സാധു സ്ത്രീയുടെ വേഷത്തിലാകാം രജിഷ വിജയൻ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read More: ഈണംകൊണ്ടും ദൃശ്യഭംഗികൊണ്ടും ഹൃദയം തൊട്ടൊരു പ്രണയഗാനം- ശ്രദ്ധനേടി ‘എല്ലാം ശരിയാകും’ സിനിമയിലെ ഗാനം

അതേസമയം രജിഷ വിജയൻറെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ജയ് ഭീം. ധനുഷിനൊപ്പം കർണ്ണനിലൂടെയാണ് രജിഷ ആദ്യമായി തമിഴിൽ അഭിനയിച്ചത്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. അതേസമയം 2 ഡി എന്റർടൈൻമെന്റസിന്റെ ബാനറിൽ സൂര്യ നിർമ്മിക്കുന്ന ജയ് ഭീം നാളെ മുതൽ ആമസോൺ പ്രൈമിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്.

Story highlights- jai bheem trailer