നിവിൻ പോളി നായകനായെത്തുന്ന ‘കനകം കാമിനി കലഹം’ പ്രേക്ഷകരിലേയ്ക്ക്

Kanakam Kamini Kalaham Movie OT

അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും പരിപൂർണതയിലെത്തിച്ച് ചലച്ചിത്ര ലോകത്ത് കൈയടി നേടുന്ന താരമാണ് നിവിൻ പോളി. താരത്തിൻറേതായി നിരവധി ചിത്രങ്ങളും പ്രേക്ഷകരിലേയ്ക്ക് എത്താനിരിക്കുകയാണ്. ഇക്കൂട്ടത്തിലൊന്നാണ് കനകം കാമിനി കലഹം. പ്രഖ്യാപനം മുതൽക്കേ ശ്രദ്ധ നേടിയ ചിത്രത്തിൻറെ ടീസറും ചലച്ചിത്ര ലോകത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേക്ഷകരിലേക്കെത്താനുള്ള തയാറെടുപ്പിലാണ് കനകം കാമിനി കലഹം എന്ന ചിത്രം.

ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രത്തിൻറെ റിലീസ്. രതീഷ് ബാലകൃഷ്ണ പൊതുവാൾ ആണ് ചിത്രത്തിൻറെ സംവിധാനം നിർവഹിക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ വേൾഡ് പ്രിമിയറായെത്തുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ‘കനകം കാമിനി കലഹം’ എന്ന ചിത്രത്തിനുണ്ട്.

Read more: ‘റാ റാ റാസ്പുടിൻ…’ ​ഗാനത്തിന് ഗംഭീരമായി നൃത്തം ചെയ്ത് മുക്തയും മകൾ കൺമണിക്കുട്ടിയും; വിഡിയോ

നിവിൻ പോളിയ്ക്ക് പുറമെ ഗ്രേസ് ആൻറണി, വിനയ് ഫോർട്ട് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വിചിത്രമായ കഥാപാത്രങ്ങളും രംഗങ്ങളുമുൾപ്പെടുത്തിയ ചിത്രത്തിൽ നർമത്തിനും പ്രാധാന്യം നൽകിയിട്ടുണ്ടെന്നാണ് സൂചന. ഫാമിലി എൻറർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നും സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

Story highlights: Kanakam Kamini Kalaham Movie OTT Release