‘യാത്ര’യ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്; ഇത്തവണ അഖിൽ അക്കിനേനിക്ക് ഒപ്പം

October 19, 2021

യാത്ര എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ പ്രേക്ഷകരുടെ ഇഷ്ടം മമ്മൂട്ടി നേടിയിരുന്നു. ഇപ്പോഴിതാ, മറ്റൊരു ചിത്രത്തിൽ കൂടി തെലുങ്ക് പ്രേക്ഷകരിലേക്ക് എത്തുകയാണ് താരം. ഏജന്റ് എന്ന ചിത്രത്തിലാണ് മാമൂട്ടി ഇനി വേഷമിടുന്നത്. നടൻ അഖിൽ അക്കിനേനിക്ക് ഒപ്പമാണ് മമ്മൂട്ടി വേഷമിടുന്നതെന്നാണ് സൂചന. പട്ടാളക്കാരന്റെ വേഷത്തിലാണ് താരം ചിത്രത്തിൽ എത്തുന്നത്.

യൂറോപ്പിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സുരേന്ദർ റെഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം, തെലുങ്ക് പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള മലയാള താരമാണ് മമ്മൂട്ടി. യാത്രയ്ക്ക് ശേഷം മമ്മൂട്ടിയുടെ പതിനെട്ടാംപടി എന്ന ചിത്രവും തെലുങ്കിലേക്ക് മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു. തെലുങ്കിൽ ഗ്യാങ്സ് ഓഫ് 18 എന്നാണ് ചിത്രത്തിന്റെ പേര്.

Read More: ‘എന്റെ വേണു, നിങ്ങളുടെ വേർപാട് സത്യമോ മിഥ്യയോ?’- നൊമ്പര കുറിപ്പുമായി സംവിധായകൻ ഭദ്രൻ

വൈഎസ്ആര്‍ റെഡ്ഡിയായി മമ്മൂട്ടി വേഷമിട്ട ചിത്രമായിരുന്നു യാത്ര. ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര്‍ റെഡ്ഡിയുടെ ജീവിതമാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. രണ്ടാം തവണയും മുഖ്യമന്ത്രിയായിരിക്കെ ഉണ്ടായ ഹെലികോപ്റ്റര്‍ ദുരന്തത്തിലാണ് വൈ എസ് ആര്‍ കൊല്ലപ്പെട്ടത്. ഏറെ ജനകീയനായിരുന്നു വൈ എസ് ആര്‍. വിജയ് ചില്ലയും ശശി ദേവറെഡ്ഡിയും ചേര്‍ന്നാണ് യാത്ര നിര്‍മ്മിച്ചത്.

Story highlights- mammootty new telugu movie