ജൂലിയറ്റ് ആകാൻ മീര ജാസ്മിൻ; ശ്രദ്ധ നേടി സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ വിഡിയോ

October 16, 2021
Story highlights:  Sathyan Anthikad's film crew welcomes Meera Jasmine

നിരവധി കഥാപാത്രങ്ങളിലൂടെ ഒരുകാലത്ത് മലയാള ചലച്ചിത്ര ലോകത്ത് സജീവമായിരുന്നു മീര ജാസ്മിൻ. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ രംഗത്തേയ്ക്ക് വന്നിരിക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നതും മീര ജാസ്മിന്റെ ഒരു ലൊക്കേഷൻ വിഡിയോ ആണ്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്ര ലോകത്തേക്കുള്ള മീര ജാസ്മിന്റെ മടങ്ങിവരവ്. ജയറാം ആണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തുന്നത്. സത്യൻ അന്തിക്കാടിനോടൊപ്പമുള്ള മീര ജാസ്മിന്റെ അഞ്ചമത്തെ ചിത്രം എന്ന പ്രത്യേകതയും പുതിയ സിനിമയ്ക്കുണ്ട്. ഡോ. ഇക്ബാൽ കുറ്റിപ്പുറമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജൂലിയറ്റ് എന്ന കഥാപാത്രത്തേയാണ് ചിത്രത്തിൽ മീര ജാസ്മിൻ അവതരിപ്പിക്കുന്നത്.

Read more: പൃഥ്വിരാജിന് പിറന്നാൾ ആശംസിച്ച് ബ്രോ ഡാഡി ടീമിന്റെ സ്പെഷ്യൽ വിഡിയോ

“വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓർമ്മകളാണ്. രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന ‘കൺമണി’. അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ ‘അച്ചു’. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി. മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്. ” മീര ജാസിമിന്റെ മടങ്ങിവരവിനെക്കുറിച്ചുള്ള സത്യൻ അന്തിക്കാടിന്റെ വാക്കുകളാണ് ഇത്.

Story highlights:  Sathyan Anthikad’s film crew welcomes Meera Jasmine