കാനനയുടെയും മോഹനന്റെയും കൊവിഡ് കാല പ്രണയം- ചിരി വിഡിയോ

November 1, 2021

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയാണ് ഫ്‌ളവേഴ്‌സ് ടി വി യിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം ഇപ്പോൾ ആഴ്ചയിൽ നാലുദിവസവും സ്റ്റാർ മാജിക് സംപ്രേഷണം ചെയ്യുന്നുണ്ട് . രസകരമായ ഗെയിമുകളും ചിരിയും ആഘോഷങ്ങളുമായി നിറയുന്ന സ്റ്റാർ മാജിക്കിന്റെ ഓരോ എപ്പിസോഡും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ, രസകരമായൊരു സ്കിറ്റ് അരങ്ങേറിയിരിക്കുകയാണ് സ്റ്റാർ മാജിക്കിൽ. മലയാളത്തിലെ ഹിറ്റ് പ്രണയചിത്രമായ എന്ന് നിന്റെ മൊയ്‌തീൻ എന്ന സിനിമക്ക് ഒരു സ്പൂഫ് വേർഷൻ ഒരുക്കിയിരിക്കുകയാണ് വേദി. കാനന എന്ന കഥാപാത്രമായി അനുവും മോഹനൻ എന്ന വേഷത്തിൽ അഖിലും എത്തുന്നു. കാനനയുടെയും മോഹനന്റേയും പ്രണയത്തിൽ വില്ലനായത് കൊവിഡ് ആണ്. രസകരമായ സ്കിറ്റ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളാണ് ഫ്‌ളവേഴ്‌സ് ടി വി ഒരുക്കുന്ന സ്റ്റാർ മാജിക്കിൽ അണിനിരക്കുന്നത്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി അനു സ്റ്റാർ മാജിക്കിലൂടെയാണ് കൂടുതൽ ശ്രദ്ധേയയായത്.

Read More: പുനീത് രാജ്കുമാറിൽ നിന്ന് സൗജന്യ വിദ്യാഭ്യാസം നേടുന്ന 1800 വിദ്യാർത്ഥികളെ ഏറ്റെടുത്ത് നടൻ വിശാൽ

 സ്റ്റാർ മാജിക് ഷോയിലൂടെയും മിനി സ്‌ക്രീൻ പരമ്പരകളിലെ അനുജത്തി കുട്ടിയായും എത്തിയ അനുമോൾ ഇന്ന് പ്രേക്ഷകരുടെ വീട്ടിലെ അംഗത്തെപോലെയാണ്. ആരാധകർ തന്നെ ഇക്കാര്യം സോഷ്യൽ മീഡിയ വഴി പറയാറുണ്ട്.

Story highlights- anu and akhil spoof video