പൂച്ചകളുടെ കൂട്ടക്കരച്ചിൽ; രക്ഷയായത് പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ

November 18, 2021

അപ്രതീക്ഷിതമായി കേട്ട പൂച്ചകളുടെ കൂട്ടക്കരച്ചിൽ കണ്ട് പ്രദേശവാസികൾ ശ്രദ്ധിച്ചതോടെ രക്ഷയായത് കൊച്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ. മുംബൈയിലെ പന്ത് നഗറിലാണ് സംഭവം. അഴിക്കുച്ചാലിന് സമീപത്തായി ഒരു കൂട്ടം പൂച്ചകൾ ബഹളമുണ്ടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സമീപവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ സംഭവസ്ഥലത്തെത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. ഒരു തുണിയിൽ പൊതിഞ്ഞ ചോരക്കുഞ്ഞിനെയാണ് പൊലീസ് ഇവിടെ നിന്നും കണ്ടെത്തിയത്.

കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതിനാൽ കുഞ്ഞിന്റെ ജീവന് ആപത്തൊന്നും സംഭവിച്ചില്ല. കുഞ്ഞുമായി പൊലീസുകാർ നിൽക്കുന്ന ചിത്രങ്ങൾ മുംബൈ പൊലീസിന്റെ ഔദ്യോഗിക പേജിൽ പങ്കുവെച്ചതോടെയാണ് വിവരം ആളുകൾ അറിഞ്ഞത്. ഇതോടെ കുഞ്ഞിനെ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കും, കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കാരണമായ പൂച്ചകൾക്കും അഭിനന്ദനപ്രവാഹങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read also: ഭിക്ഷയായി വാങ്ങിയിരുന്നത് ഒരു രൂപ മാത്രം; മാനസിക വൈകല്യമുള്ള യാചകന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് ആയിരങ്ങൾ

അതേസമയം കുഞ്ഞിനെ അഴുക്ക് ചാലിന് സമീപം ഉപേക്ഷിച്ച മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങളും ഉർജ്ജിതമായി നടക്കുന്നുണ്ട്.

Story highlights: Cats Help Rescue a Baby Dumped in Drain