ഇത് രാംബാബുവും കുടുംബവും; ദൃശ്യം 2 തെലുങ്ക് ടീസർ

November 12, 2021

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ദൃശ്യം 2 ന്റെ തെലുങ്ക് റിമേക്കിന്റെ ടീസർ പുറത്തുവിട്ടു. ജീത്തു ജോസഫ് ആണ് തെലുങ്കിലും ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. വെങ്കടേഷ് ദഗുബാട്ടിയാണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. മോഹൻലാൽ അവതരിപ്പിച്ച ജോർജുകുട്ടി എന്ന കഥാപാത്രം തെലുങ്കിൽ എത്തുമ്പോൾ രാംബാബുവാണ്.

ചിത്രത്തിൽ മീന, നദിയ മൊയ്തു, എസ്തര്‍ അനില്‍, കൃതിക ജയകുമാര്‍, കാസി വിശ്വനാഥ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. മലയാളത്തിൽ മുരളി ഗോപി അവതരിപ്പിച്ച് കൈയടി നേടിയ ഐജി തോമസ് ബാസ്റ്റിന്‍ എന്ന കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുന്നത് സമ്പത്ത് ആണ്.

Read also; ‘ഫ്ളവേഴ്സ് ഒരു കോടി’ വേദിയിൽ നാദിറ പറഞ്ഞ ആഗ്രഹം സഫലമാകുന്നു; ട്വന്റിഫോറിൽ വാർത്താ അവതാരകയായി ട്രാൻസ്‌പേഴ്‌സൺ നാദിറ

2014 ൽ പുറത്തിറങ്ങിയ ദൃശ്യം ഒന്നാം ഭാഗത്തിൽ വെങ്കിടേഷിനൊപ്പം, മീന, നദിയ മൊയ്തു എന്നിവരാണ് വേഷമിട്ടിരുന്നത്. ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചതോടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും തെലുങ്കിൽ എത്തിക്കുന്നത്. ചിത്രം നവംബർ 25 ന് ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്.

Read alsoട്വന്റിഫോറിൽ വാർത്താ അവതാരകയായി എത്തുന്ന ട്രാൻസ്‌പേഴ്‌സൺ നാദിറ മെഹറിന് പൊരുതി നേടിയ വിജയങ്ങളുടെ കഥപറയാനുണ്ട്

സിനിമാപ്രേമിയായ ഒരു സാധാരണക്കാരന്റെ കുടുംബത്തിൽ അപ്രതീക്ഷിതമായി നടക്കുന്ന സംഭവങ്ങളും അതിനെത്തുടർന്ന് ഉണ്ടാകുന്ന അന്വേഷണങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം.

Story highlights; Drishyam 2 Official teaser