റുബിക്സ് ക്യൂബുകളോടുള്ള ഇഷ്‌ടം; ഏഴാം വയസിൽ നേട്ടങ്ങളുടെ നെറുകയിൽ എത്തിയ കൊച്ചുമിടുക്കി

November 16, 2021

കളിയ്ക്കാൻ മറ്റ് കളിപ്പാട്ടങ്ങൾക്കൊപ്പം വാങ്ങിനല്കിയതാണ് ഹൻസികയ്ക്ക് റുബിക്സ് ക്യൂബുകളും. എന്നാൽ മറ്റ് കളിപ്പാട്ടങ്ങളോട് തോന്നിയതിനേക്കാൾ കൂടുതൽ ഇഷ്ടം ഹൻസികയ്ക്ക് റുബിക്സ് ക്യൂബുകളോടായിരുന്നു. ആറു വയസുമുതൽ റുബിക്സ് ക്യൂബുകൾ പരിഹരിക്കുന്നത് ഈ കൊച്ചുമിടുക്കിയ്ക്ക് ഒരു ഹരമായി മാറി. ഈ ക്യൂബുകളുടെ പരിഹാര തന്ത്രങ്ങൾ എളുപ്പത്തിൽ പഠിച്ചെടുത്തതോടെ നിമിഷനേരത്തിനുള്ളിൽ ഇവ പരിഹരിക്കാനും ഹൻസിക പഠിച്ചെടുത്തു. അങ്ങനെ ആറാം വയസിൽ തോന്നിയ ഈ ഇഷ്ടം ഒരു വർഷങ്ങൾക്കിപ്പുറം ഹൻസികയെ കൊണ്ടെത്തിച്ചിരിക്കുന്നത് നേട്ടങ്ങളുടെ നെറുകയിലാണ്‌.

ഒരേ സമയം റുബിക്സ് ക്യൂബുകൾ പരിഹരിക്കുന്നതിനൊപ്പം സംസ്കൃത ശ്ലോകങ്ങൾ ചെല്ലാനും ഈ കൊച്ചുമിടുക്കി പഠിച്ചെടുത്തതോടെ, കലാം ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയിരിക്കുകയാണ് എറണാകുളം സ്വദേശിയായ ഈ ഏഴു വയസുകാരി. ഏഴ് മിനിറ്റും 12 സെക്കന്റും എടുത്തുകൊണ്ടാണ് ഹൻസിക പതിനഞ്ച് റുബിക്സ് ക്യൂബുകൾ പരിഹരിച്ചത്. ഒപ്പം 18 ഓളം സംസ്കൃത ശ്ലോകങ്ങളും ഇതിനിടെയിൽ ഹൻസിക ചൊല്ലി.

Read also: പ്രണയം പങ്കുവെച്ച് ആസിഫും രജിഷയും; ശ്രദ്ധനേടി ഗാനം

റുബിക്സ് ക്യൂബുകൾ പരിഹരിക്കുന്നതിനും സംസ്കൃത ശ്ലോകങ്ങൾ ചൊല്ലുന്നതിനും പുറമെ ചിത്രരചനയിലും പെയിന്റിങ്ങിലുമെല്ലാം കഴിവ് തെളിയിച്ചുകഴിഞ്ഞു രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഈ കുഞ്ഞുമിടുക്കി.

Story highlights: little girl solves rubik cubes