കപ്പലണ്ടി കച്ചവടം നടത്തി സമ്പാദിച്ച പണം കവർച്ചചെയ്യപ്പെട്ടു; 90 കാരന് സഹായവുമായി ഐപിഎസ് ഉദ്യോഗസ്ഥൻ

November 16, 2021

തെരുവിൽ കപ്പലണ്ടി കച്ചവടം നടത്തിയാണ് 90 കാരനായ അബ്ദുൽ റഹ്മാൻ ജീവിതച്ചിലവ് കണ്ടെത്തുന്നത്. ഇതിനിടെയിലാണ് ജീവിതത്തിൽ ഇക്കാലഘട്ടം കൊണ്ട് സമ്പാദിച്ചതെല്ലാം കവർച്ചക്കാർ മോഷ്ടിച്ചുകൊണ്ട് പോയത്. ജമ്മു കശ്മീരിലെ ശ്രീനഗറിലെ തെരുവിലാണ് വർഷങ്ങളായി അബ്ദുൽ റഹ്മാൻ ജീവിച്ചിരുന്നത്. ബന്ധുക്കൾ ആരുമില്ലാതിരുന്ന അബ്ദുൽ റഹ്മാൻ തന്റെ കൊച്ചുവീട്ടിൽ തനിയെയാണ് താമസം. ഇതിനിടെയിലാണ് മരണാന്തര ചടങ്ങുകൾക്ക് ഉൾപ്പെടെ സൂക്ഷിച്ചുവെച്ച പണം കവർച്ചക്കാർ മോഷ്ടിച്ചുകൊണ്ടുപോയത്.

വീട്ടിലെത്തിയ കള്ളന്മാർ അബ്ദുൽ റഹ്മാനെ മർദിച്ചവശനാക്കിയ ശേഷമാണ് കൈവശമുണ്ടായിരുന്ന പണം കവർന്നുകൊണ്ടുപോയത്. അബ്ദുൽ റഹ്മാന്റെ ഈ അവസ്ഥ അറിഞ്ഞതോടെ ശ്രീനഗറിലെ ഐ പി എസ് ഉദ്യോഗസ്ഥൻ സന്ദീപ് ചൗധരി ഒരു ലക്ഷം രൂപയുടെ സഹായവുമായി എത്തുകയായിരുന്നു. ഇതിന് പിന്നാലെ കേസ് രജിസ്റ്റർ ചെയ്ത് കുറ്റക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങളും ഉർജിതമാക്കാൻ ഉത്തരവിട്ടിട്ടുണ്ട് സന്ദീപ് ചൗധരി.

Read also: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് യാത്രക്കാരൻ- രക്ഷയായി പോയിന്റ്‌സ് മാന്റെ അവസരോചിത ഇടപെടൽ; വിഡിയോ

സന്ദീപ് ചൗധരിയുടെ ഈ നല്ല മനസിന് അഭിനന്ദനവുമായി നിരവധിപ്പേരാണ് എത്തുന്നത്. അതിനൊപ്പം കേസ് അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി ഉചിതമായ ശിക്ഷ നൽകണമെന്ന ആവശ്യവുമായി നിരവധിയാളുകളും മുന്നോട്ട് വരുന്നുണ്ട്.

Story highlights; Officer gives one lakh to 90 year old man looted by burglars