സിനിമ ആസ്വാദകരെ ആവേശത്തിലാക്കാൻ ജൂനിയർ എൻടിആറും രാം ചരണും; ശ്രദ്ധനേടി ‘ആർആർആറി’ലെ ഗാനം

ചിത്രത്തിന്റെ പ്രഖ്യാപനം മുതൽക്കേ പ്രേക്ഷകർ കാത്തിരിക്കുന്നതാണ് രാജമൗലി സംവിധാനത്തിൽ ഒരുങ്ങുന്ന ആർആർആർ. ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർആർആർ. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. രണ്ടേമുക്കാൽ വർഷത്തോളം നീണ്ടുനിന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായതായി അറിഞ്ഞതു മുതൽ ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. ചിത്രം 2022 ജനുവരി 7 മുതൽ കാഴ്ചക്കാരിലേക്ക് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ഏറെ ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ ഗാനം. ഗാനത്തിന്റെ മലയാളം പതിപ്പിന്റെ പ്രോമോ വിഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കറും യാസിൻ നാസിറും ചേർന്നാണ്.

Read also: ജയ് ഭീമിലെ പ്രധാന ആകർഷണമായി കോടതി മുറി, 150 വർഷം പഴക്കമുള്ള കെട്ടിടം സിനിമയ്ക്കായി പുനഃസൃഷ്ടിച്ചപ്പോൾ; ശ്രദ്ധനേടി മേക്കിങ് വിഡിയോ

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയർ എൻടിആറാണ്. 450 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരുടെയും ആദ്യ ദക്ഷിണേന്ത്യൻ ചിത്രം കൂടിയാണ് ആർആർആർ.

Read also: ആരാണ് രാഷ്ട്രപതിയിൽ നിന്നും പദ്മശ്രീ ഏറ്റുവാങ്ങിയ ആ ഓറഞ്ച് വിൽപ്പനക്കാരൻ…

ഡിവിവി എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ഡിവിവി ധനയ്യ ആണ് ചിത്രം നിർമിക്കുന്നത്. എം എം കീരവാണി സംഗീതം നിർവഹിക്കുന്നു.

Story highlights: RRR Karinthol Song