‘ബോലേ ചൂഡിയാൻ..’ ഗാനത്തിന് ഒരു രസികൻ വേർഷൻ- സമൂഹമാധ്യമങ്ങളിൽ തരംഗമായി സിംഗപ്പൂരിൽ നിന്നൊരു വിഡിയോ

November 11, 2021

കൗതുകകരവും രസകരവുമായ വിഡിയോകളാണ് ദിനംപ്രതി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുള്ളത്. ഇപ്പോഴിതാ, ഹിറ്റ് ബോളിവുഡ് ഗാനത്തിന് ഒരുകൂട്ടം യുവാക്കൾ ഒരുക്കിയ സ്പൂഫ് വേർഷൻ ചിരിപടർത്തി ഹിറ്റായിരിക്കുകയാണ്. കരൺ ജോഹറിന്റെ ‘കഭി ഖുഷി കഭി ഗം’ സിനിമയിലെ ബോലേ ചൂഡിയാൻ എന്ന ഗാനത്തിനാണ് സിംഗപ്പൂരിൽ നിന്നുള്ള യുവാക്കൾ രസികൻ വേർഷൻ ഒരുക്കിയിട്ടുള്ളത്.

ഇവർ ‘ബോലേ ചൂഡിയാൻ’ ഗാനരംഗം ഘട്ടം ഘട്ടമായി പുനഃസൃഷ്ടിച്ചു. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ, യുവാക്കൾ പാട്ടിന്റെ കൊറിയോഗ്രാഫി പകർത്തുന്നത് കാണാം. കരീന കപൂർ, ഹൃത്വിക് റോഷൻ, കാജോൾ, ഷാരൂഖ് ഖാൻ തുടങ്ങിയവരുടെ ഭാവങ്ങളും അവർ രസകരമായി അനുകരിച്ചു.

Read More:പതിനഞ്ചാം വയസിൽ മാതാവിന്റെ വേഷത്തിൽ ക്യാമറയ്ക്ക് മുന്നിൽ- ജീവിതയാത്ര പങ്കുവെച്ച് മിയ

9 ലക്ഷത്തിലധികം ആളുകളാണ് വിഡിയോ ഇതിനോടകം കണ്ടത്.കരീന കപൂറിന്റെ നൃത്തം അനുകരിക്കുന്ന യുവാവ് ആണ് കൈയടി നേടുന്നത്. പാട്ടിന്റെ ഫ്രയിം അനുസരിച്ചാണ് ഈ മിടുക്കന്മാർ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. അൽക യാഗ്നിക്, കവിതാ കൃഷ്ണമൂർത്തി, സോനു നിഗം, ഉദിത് നാരായൺ എന്നിവർ ചേർന്നാണ് ബോലേ ചൂഡിയാൻ പാടിയത്. സമീർ അഞ്ജാൻ എഴുതിയ വരികൾക്ക് ജതിൻ, ലളിത എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. എന്തായാലും വർഷങ്ങൾക്ക് ശേഷം പാട്ട് വീണ്ടും തരംഗമായി മാറിയിരിക്കുകയാണ്.

Story highlights- spoof version of Bole Chudiyan song